സന്നിധാനം : മണ്ഡലകാലത്ത് തീര്‍ത്ഥാടകരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ഹൈക്കോടതി അനുമതി. പ്രതിദിനം 5000 തീര്‍ത്ഥാടകരെ അനുവദിക്കാന്‍ ആണ് കോടതി അനുമതി നല്‍കിയിരിക്കുന്നത്. അയ്യായിരം തീര്‍ത്ഥാടകരെ പ്രതിദിനം അനുവദിക്കാന്‍ ആണ് കോടതി അനുമതി നല്‍കിയത്. ഡിസംബര്‍ 20 മുതലാണ് ഇത് നിലവില്‍ വരുക.
ആര്‍ടി പിസിആര്‍ ടെസ്റ്റില്‍ നെഗറ്റീവ് ആയ തീര്‍ത്ഥാടകരെ മാത്രമേ ശബരിമലയില്‍ അനുവദിക്കാവുവെന്ന് കോടതി അറിയിച്ചിട്ടുണ്ട്. അതായത് ആന്‍റിജന്‍ ടെസ്റ്റില്‍ നെഗറ്റീവായവര്‍ക്ക് ഇനിമുതല്‍ കയറാന്‍ സാധിക്കില്ല. മകവിളക്ക് സമയത്തും കോവിഡ് ടെസ്റ്റ് നടത്തണമെന്നും കോടതി അറിയിച്ചു.കൂടാതെ മകരവിളക്ക് സമയത്ത് തീര്‍ത്ഥാടകരുടെ എണ്ണം കൂട്ടുന്ന കാര്യത്തില്‍ ഉന്നതാധികാരസമിതിക്ക് തീരുമാനമെടുക്കാമെന്ന് കോടതി അറിയിച്ചു.
Post Your Comments