
തിരുവനന്തപുരം : കോവിഡ് വ്യാപനത്തെ തുടർന്ന് നിർത്തിവെച്ച മുഴുവൻ സർവ്വീസുകളും കെഎസ്ആർടിസി പുന:രാരംഭിക്കുന്നു.
Read Also : മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന്റെ ചോദ്യം ചെയ്യൽ അവസാനിച്ചു
ഇന്നു മുതൽ മുഴുവൻ ബസ്സുകളും ഓടിത്തുടങ്ങുമെന്ന് എംഡി ബിജു പ്രാഭാകർ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ടുള്ള നിർദ്ദേശവും കൈമാറിയിട്ടുണ്ട്. എല്ലാ യൂണിറ്റ് ഓഫീസർമാർക്കുമാണ് നിർദ്ദേശം കൈമാറിയിരിക്കുന്നത്.
ഫാസ്റ്റ് പാസഞ്ചറുകൾ രണ്ട് ജില്ലയിലും, സൂപ്പർ ഫാസ്റ്റുകൾ നാല് ജില്ലകൾ വരെയും സർവ്വീസ് നടത്തുന്ന സമ്പ്രദായം തുടരുമെന്നും അദ്ദേഹം അറിയിച്ചു. ക്രിസ്മസ്- പുതുവത്സരം പ്രമാണിച്ച് പ്രത്യേക അന്തർ സംസ്ഥാന സർവ്വീസുകൾ ഉണ്ടാകും. ഡിസംബർ 21 മുതൽ ആരംഭിക്കുന്ന പ്രത്യേക സർവ്വീസുകൾ ജനുവരി നാല് വരെ തുടരും. സംസ്ഥാനത്ത് നിന്നും ബംഗളൂരുവിലേക്കും, തിരിച്ചും ബസ് സർവ്വീസ് ഉണ്ടായിരിക്കും.
Post Your Comments