COVID 19Latest NewsNewsIndia

കോവിഡ് വാക്‌സിൻ കുത്തിവെയ്പ്പ് : ജനങ്ങൾക്ക് സുപ്രധാന അറിയിപ്പുമായി ആരോഗ്യമന്ത്രാലയം

ന്യൂഡൽഹി: കോവിഡ് വാക്‌സിൻ കുത്തിവെയ്പ്പ് എടുക്കുന്ന കാര്യത്തിൽ സുപ്രധാന അറിയിപ്പുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം.വാക്സിൻ എടുക്കുന്ന കാര്യത്തിൽ ജനങ്ങൾക്ക് സ്വമേധയാ തീരുമാനമെടുക്കാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Read Also : സംസ്ഥാനത്തെ ഇന്നത്തെ കോവിഡ് കണക്കുകൾ പുറത്ത് വിട്ട് ആരോഗ്യവകുപ്പ്

മറ്റ് രാജ്യങ്ങൾ വികസിപ്പിച്ച കൊറോണ പ്രതിരോധ വാക്‌സിൻ പോലെ ഇന്ത്യയിൽ വികസിപ്പിക്കുന്ന വാക്‌സിനും ഫലപ്രദമായിരിക്കുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.രണ്ടാമത്തെ വാക്‌സിൻ ഡോസ് സ്വീകരിച്ച് രണ്ടാഴ്ച്ചകൾക്ക് ശേഷമാണ് ശരീരത്തിൽ കൊറോണ വൈറസിനെതിരെയുള്ള ആന്റിബോഡികൾ രൂപപ്പെടുക. കൊറോണയിൽ നിന്നും രോഗമുക്തി നേടിയവർക്കും വൈറസിനെതിരെയുള്ള പ്രതിരോധ ശേഷി വർധിപ്പിക്കാൻ വാക്‌സിൻ ഡോസ് പൂർണമായി സ്വീകരിക്കുന്നതാണ് ഉചിതമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

കൊറോണ പ്രതിരോധ വാക്‌സിനുമായി ബന്ധപ്പെട്ട് ഉയരുന്ന നിരന്തര ചോദ്യങ്ങൾ അടിസ്ഥാനമാക്കിയാണ് ആരോഗ്യ മന്ത്രാലയം വിശദീകരണവുമായി രംഗത്തെത്തിയത്. വാക്‌സിൻ എടുക്കുന്നത് നിർബന്ധമാണോ, വാക്‌സിൻ സ്വീകരിച്ച് എത്ര ദിവസങ്ങൾക്കുള്ളിലാണ് ആന്റിബോഡി രൂപപ്പെടുക, കൊറോണയിൽ നിന്നും രോഗമുക്തി നേടിയവർ വാക്‌സിൻ സ്വീകരിക്കേണ്ട ആവശ്യമുണ്ടോ എന്നിങ്ങനെ നിരവധി ചോദ്യങ്ങൾക്കാണ് മന്ത്രാലയം വിശദീകരണം നൽകിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button