
ഹൈദരാബാദ് : ഹൈദരാബാദ് തെരഞ്ഞെടുപ്പിൽ വിജയിച്ച 48 ബിജെപി കൗൺസിലർമാർ ഭാഗ്യലക്ഷ്മി ക്ഷേത്രത്തിൽ സത്യപ്രതിജ്ഞ ചെയ്തു. തെലങ്കാന ബിജെപി അധ്യക്ഷൻ ബണ്ഡി സഞ്ജയ്, എം എൽ എ രാജാ സിംഗ് എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു സത്യപ്രതിജ്ഞ നടന്നത്. ഭാഗ്യലക്ഷ്മി ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം ദേവിയുടെ മുന്നിലാണ് സത്യപ്രതിജ്ഞ ചെയ്തത്.
ഹൈദരാബാദ് മുൻസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ വിജയിക്കുന്ന ബിജെപി സ്ഥാനാർത്ഥികൾ ഭാഗ്യലക്ഷ്മി ക്ഷേത്രത്തിൽ ദർശനം നടത്തുമെന്നും അവിടെ വെച്ച് സത്യപ്രതിജ്ഞ ചെയ്യുമെന്നും നേരത്തെ തീരുമാനിച്ചിരുന്നതായും സഞ്ജയ് പറഞ്ഞു.
ഹൈദരാബാദിന്റെ വികസനമാണ് ബിജെപി ലക്ഷ്യമിടുന്നത്. കേന്ദ്രത്തിൽ നിന്നും ഫണ്ട് സ്വീകരിച്ച് ഹൈദരാബാദിന്റെ വികസനത്തിന് ആവശ്യമായതെല്ലാം ചെയ്യും. തെലങ്കാന രാഷ്ട്ര സമിതിയുടെ ഭരണത്തിൽ മനംമടുത്ത ഹൈദരാബാദിലെ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നതിനാലാണ് ബിജെപിയ്ക്ക് വോട്ട് നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനങ്ങൾ വിജയിപ്പിച്ച ബിജെപി സ്ഥാനാർത്ഥികൾ അഴിമതി രഹിത ഭരണം കാഴ്ച്ച വെയ്ക്കുമെന്നും ജനങ്ങൾക്ക് മികച്ച സേവനം നൽകുമെന്നും ബി ജെ പി വക്താവ് രാകേഷ് റെഡ്ഡി അറിയിച്ചു.
Post Your Comments