മലയാളത്തിന്റെ പ്രിയതാരങ്ങളിൽ ഒരാളാണ് ദേവി അജിത്. താരത്തിന്റെ മകളുടെ വിവാഹമാണ് പുതിയ വിശേഷം. മകള്‍ നന്നു എന്ന നന്ദനയാണ് തന്റെ ലോകം എന്ന് പല അഭിമുഖത്തിലും ദേവി പങ്കുവച്ചിട്ടുണ്ട്.
നന്ദന ജൂലൈ ഒന്നിന് സിദ്ധാർഥിന്റെ ജീവിത സഖിയാകും. ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞ 11 ന് തിരുവനന്തപുരത്ത് നടന്നു.‘സിദ്ധുവും നന്നുവും സ്കൂളിൽ ഒന്നിച്ച് പഠിച്ചതാണ്. അടുത്ത സുഹൃത്തുക്കളായിരുന്നു. വിവാഹത്തെക്കുറിച്ച് ചിന്തിച്ച് തുടങ്ങിയപ്പോള്‍ രണ്ടു വീട്ടുകാരും ആലോചിച്ച് തീരുമാനിക്കുകയായിരുന്നു. വലിയ സന്തോഷത്തിലൂടെയാണ് ഞാനിപ്പോൾ കടന്നു പോകുന്നത്….’’ നന്നുവിന്റെ വിവാഹത്തെക്കുറിച്ച് ദേവി ‘വനിത ഓൺലൈനോ’ട് പങ്കുവച്ചു.
തിരുവനന്തപുരത്താണ് സിദ്ധുവിന്റെ വീട്. കൺസ്ട്രക്ഷൻ ബിസിനസ് നടത്തുന്ന സിദ്ധു കുട്ടിക്കാലം മുതൽ സുഹൃത്താണെന്ന് ദേവി പറയുന്നു. സിദ്ധുവിന്റെ പിതാവ് ഹരി ശാസ്തമംഗലം കൗൺസിലറായിരുന്നു. അമ്മ കീർത്തി. ജൂലൈ ഒന്നിനാണ് വിവാഹം. അമ്പലത്തിൽ വച്ചാകും ചടങ്ങ്. ജൂലൈ രണ്ടിന് പ്രിയപ്പെട്ടവർക്കായി വിരുന്നൊരുക്കും.
Post Your Comments