ന്യൂയോര്‍ക്ക് : കൊക്കോകോള കമ്പനി ആയിരക്കണക്കിന് തൊഴിലാളികളെ പിരിച്ചുവിടാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. 2,200 ജീവനക്കാരെ പിരിച്ചുവിടാനാണ് ശീതളപാനീയ വിപണിയിലെ ഭീമന് കമ്പനി തീരുമാനിച്ചത്.
Read Also : സംവിധായകൻ കരൺ ജോഹറിന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ നോട്ടിസ്
അമേരിക്കയില്‍ മാത്രം 1,200 പേര്‍ക്കാണ് ജോലി നഷ്ടമാകുമെന്നാണ് റിപ്പോര്‍ട്ട്.ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള സാമ്പത്തിക പാദത്തില്‍ കൊക്കക്കോള വില്‍പ്പനയില്‍ 28 ശതമാനം ഇടിവാണ് ഉണ്ടായത്. 7.2 ബില്യണ്‍ ഡോളറിന്റെ വില്‍പ്പനയാണ് ഈ സമയത്ത് നടന്നത്.കോവിഡ് മഹാമാരി കോള വില്‍പ്പനയെ കാര്യമായി ബാധിച്ചിരുന്നു.
Post Your Comments