![](/wp-content/uploads/2020/12/trivendra-singh-rawat-1200-1-e1608292349664.jpg)
ഡെറാഡൂൺ: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര റാവത്തിന് കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചു. രോഗ വിവരം ട്വീറ്റിലൂടെ അദ്ദേഹം തന്നെയാണ് അറിയിക്കുകയുണ്ടായത്.
എനിക്ക് കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ട് ലഭിച്ചു. ഡോക്ടറുടെ നിർദ്ദേശപ്രകാരം ഞാൻ ഹോം ഐസൊലേഷനിലാണ്. ഞാൻ ആരോഗ്യവാനായിരിക്കുന്നു. രോഗ ലക്ഷണങ്ങളില്ലെന്ന് ട്വീറ്റിലൂടെ റാവത്ത് അറിയിക്കുകയുണ്ടായി.
കഴിഞ്ഞ കുറച്ച് ദിവസത്തിനുള്ളിൽ ഞാനുമായി സമ്പർക്കം പുലർത്തിയ എല്ലാവരും കോവിഡ് പരിശോധന നടത്തണമെന്ന് അഭ്യർത്ഥിക്കുന്നു. – മുഖ്യമന്ത്രി വ്യക്തമാക്കി.
Post Your Comments