Latest NewsIndiaNews

ഓപ്പറേഷന്‍ ലോട്ടസുമായി അമിത് ഷാ, ബംഗാള്‍ ഓപ്പറേഷന്‍ വിജയിക്കുമെന്ന് സൂചന : ബംഗാളില്‍ താമര തന്നെയെന്ന് ഉറപ്പിച്ച് ബിജെപി

കൊല്‍ക്കത്ത: ഓപ്പറേഷന്‍ ലോട്ടസുമായി അമിത് ഷാ, ബംഗാള്‍ ഓപ്പറേഷന്‍ വിജയിക്കുമെന്ന് സൂചന . പശ്ചിമ ബംഗാളില്‍ രണ്ട് ദിവസത്തിനിടെ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് മൂന്നാമത്തെ എംഎല്‍എയും പാര്‍ട്ടി വിട്ടതോടെ ബിജെപി ആത്മവിശ്വാസത്തിലാണ്. ശില്‍ഭദ്ര ദത്തയാണ് ഇന്നു രാവിലെ പാര്‍ട്ടി വിട്ടത്. മുന്‍ മന്ത്രി ശുഭേന്ദു അധികാരിയും മറ്റൊരു എംഎല്‍എ ജിതേന്ദ്ര തിവാരിയും വ്യാഴാഴ്ച രാജിവെച്ചിരുന്നു. അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഈ പ്രതിസന്ധി.

Read Also : കര്‍ഷകരുടെ കാര്യത്തില്‍ പ്രതിപക്ഷം കളളം പ്രചരിപ്പിച്ച് രാഷ്ട്രീയം കളിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

വനംമന്ത്രി രാജീബ് ബാനര്‍ജി, സുനില്‍ മണ്ഡല്‍ എംപി. എന്നിവരും രാജിക്കുമെന്നാണ് റിപ്പോര്‍ട്ട്. രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി ആഭ്യന്തര മന്ത്രി അമിത് ഷാ നാളെ ബംഗാളിലെത്തും. അമിത് ഷായുടെ സാന്നിധ്യത്തില്‍ തൃണമൂലില്‍ നിന്ന് നേതാക്കളുടെ വന്‍പട തന്നെ ബിജെപിയില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ട്. ബംഗാളില്‍ അമിത് ഷാ നേരിട്ടാണ് ഇടപെടുന്നത്. സിപിഎമ്മിനെ തകര്‍ത്താണ് ബംഗാളിലെ മുഖ്യപ്രതിപക്ഷമായി ബിജെപി മാറിയത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മമതയ്ക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്തുകയും ചെയ്തു.

അടുത്ത വര്‍ഷത്തെ നിയസഭാ തെരഞ്ഞെടുപ്പില്‍ ബംഗളാണ് ബിജെപിയുടെ പ്രധാന ടാര്‍ഗറ്റ്. ബംഗാളിലും തമിഴ്നാട്ടിലും കേരളത്തിലും ഒരുമിച്ച് വോട്ടെടുപ്പ് നടക്കും. മൂന്നിടങ്ങളില്‍ ബിജെപി പ്രധാനമായും നോട്ടമിടുന്നത് ബംഗളാണ്. തമിഴ്നാട്ടിലും കേരളത്തിലും കാര്യമായ മുന്നേറ്റം ഇപ്പോഴുണ്ടാക്കാന്‍ കഴിയുമെന്ന് ബിജെപിയും കണക്കു കൂട്ടുന്നില്ല. ഈ സാഹചര്യത്തിലാണ് ബംഗാളില്‍ അമിത് ഷാ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button