ലക്നൗ: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന സമരത്തെ വിമര്‍ശിച്ച് യോഗി ആദിത്യ നാഥ്. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നതില്‍ രോഷാകുലരായ പ്രതിപക്ഷമാണ് കര്‍ഷകസമരത്തിന് പിന്നിലെന്നാണ് യോഗിയുടെ വിമര്‍ശനം.
Read Also : ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ച നിലയിൽ
‘ഭാരതം ഏക ഭാരതം, ശ്രേഷ്ഠ ഭാരതമായി മാറുന്നത് ഇഷ്ടപ്പെടാത്ത ചിലരുണ്ട്. അവരുടെ അസൂയയാണ് ഈ സമരം. എംഎസ്പി തിരിച്ചെടുക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി കഴിഞ്ഞു. പിന്നെ എന്തിനാണ് ചിലര്‍ കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുന്നത്. മറ്റൊന്നുമല്ല, അവര്‍ക്ക് ഇപ്പോള്‍ ഞങ്ങളോട് അടങ്ങാത്ത ദേഷ്യമാണ്. അയോധ്യയില്‍ രാമക്ഷേത്രം പണിയുന്നത് അവര്‍ക്ക് സഹിക്കുന്നില്ല. അതാണ് മോദിയ്ക്കെതിരെ കര്‍ഷകരെ സംഘടിപ്പിക്കാന്‍ കാരണം’, യോഗി പറഞ്ഞു.
Post Your Comments