തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ പിണറായി സർക്കാരിനെ വെട്ടിലാക്കി പ്രതി സ്വപ്ന സുരേഷിന്റെ നിര്‍ണായക മൊഴി പുറത്ത്. വിവാദ ശബ്ദരേഖക്കുപിന്നില് പോലീസാണെന്നാണ് പ്രതി സ്വപ്ന സുരേഷിന്റെ മൊഴി. തനിക്ക് അകമ്പടിയുണ്ടായിരുന്ന പോലീസുദ്യോഗസ്ഥ പറഞ്ഞതനുസരിച്ച് ഒരു പോലീസുദ്യോഗസ്ഥനുമായി സംസാരിച്ച ശബ്ദരേഖയാണ് പുറത്തുവന്നതെന്നാണ് സ്വപ്നയുടെ മൊഴി. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും (ഇ.ഡി), ക്രൈംബ്രാഞ്ചിനുമാണ് സ്വപ്ന മൊഴി നല്‍കിയത്. മൂന്ന് ദിവസമായി അട്ടക്കുളങ്ങര വനിതാജയിലില്‍ നടത്തിയ ചോദ്യം ചെയ്യലിലാണ് സ്വപ്ന ഇക്കാര്യങ്ങള്‍ അറിയിച്ചത്. സ്വപ്നയുടെ ശബ്ദരേഖ ചോര്‍ന്നതിനു പിന്നില്‍ പോലീസ് സംഘടനാ നേതാവാണെന്ന ആക്ഷേപം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് അത് ശരിവെക്കുന്ന നിലയിലുള്ള സ്വപ്നയുടെ മൊഴി.
Read Also: രാജ്യത്ത് രണ്ടുവര്‍ഷത്തിനകം ടോള്‍ ബൂത്ത് രഹിത ദേശീയപാതകള്‍ നടപ്പാക്കും: നിതിന്‍ ഗഡ്കരി
ആഭ്യന്തരവകുപ്പിനെ പ്രത്യേകിച്ച്, പോലീസിനെ പ്രതിക്കൂട്ടിലാക്കുന്ന നിലയിലുള്ളതാണ് സ്വപ്നയുടെ മൊഴി. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരെ മൊഴി നല്കിയാല് മാപ്പുസാക്ഷിയാക്കാമെന്ന് കേന്ദ്ര ഏജന്‍സികള്‍ നിര്‍ബന്ധിക്കുന്നെന്ന നിലയിലുള്ള സ്വപ്നയുടെ ശബ്ദരേഖ ഒരു ഓണ്‍ലൈന്‍ ചാനല്‍ സംപ്രേഷണം ചെയ്തിരുന്നു. സ്വപ്നയുടെ മൊഴി ക്രൈംബ്രാഞ്ച് കഴിഞ്ഞദിവസം രേഖപ്പെടുത്തിയിരുന്നു. ജയിലിലെത്തി മൊഴിയെടുത്ത ഇ.ഡിയോടും സമാനമായ മൊഴിയാണ് സ്വപ്ന നല്‍കിയത്. എന്നാല്‍, സ്വപ്നയുടെ മൊഴി സംബന്ധിച്ച കാര്യത്തിലും ഇപ്പോഴും സംശയം തുടരുകയാണ്. ജയില്‍ ഡി.ഐ.ജി നടത്തിയ അന്വേഷണത്തിനിടെ നല്കിയ മൊഴിയില്‍ സ്വപ്ന അത് തന്റെ ശബ്ദമാണോയെന്ന് സംശയം പ്രകടിപ്പിച്ചിരുന്നു. അതിനിടെ സ്പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ശബ്ദരേഖ ചോര്‍ത്തിയിട്ടില്ലെന്നാണ് കൊച്ചി സിറ്റി പോലീസ് കമീഷണര്‍ വിജയ് സാക്കറെ പ്രതികരിച്ചിട്ടുള്ളത്.
Post Your Comments