തിരുവനന്തപുരം: സംസ്ഥാനത്ത് എസ്.എസ്.എല്‍.സി പരീക്ഷയും ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി രണ്ടാം വര്‍ഷ പരീക്ഷകളും കൊറോണ വൈറസ് മാനദണ്ഡങ്ങള്‍ പാലിച്ച് മാര്‍ച്ച് 17 മുതല്‍ 30 വരെ നടത്താന്‍ തീരുമാനിച്ചിരിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന ഉന്നതതലയോഗമാണ് ഇതു സംബന്ധിച്ച തീരുമാനം എടുത്തിരിക്കുന്നത്. ജനുവരി ഒന്നു മുതൽ എസ്എസ്എൽസി, പ്ലസ് ടു ക്ലാസുകളിലെ വിദ്യാർഥികൾക്കു സ്കൂളിലെത്താം. ജനുവരി ഒന്നു മുതൽ പ്രാക്ടിക്കൽ ക്ലാസുകൾ ആരംഭിക്കാനും യോഗത്തിൽ തീരുമാനമായി. ഒൻപത് വരെയുള്ള ക്ലാസുകളുടെ കാര്യത്തിലും പ്ലസ് വണ്‍ ക്ലാസുകളുടെ കാര്യവും പിന്നീടു തീരുമാനിക്കുന്നതാണ്.
എന്നാൽ അതേസമയം, ഒന്നു മുതൽ ഒൻപത് വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്ക് പൊതു പരീക്ഷയുണ്ടാകില്ലെന്നാണു സൂചന ഉള്ളത്. ജനുവരി ഒന്നുമുതൽ സംസ്ഥാനത്തെ കോളജുകൾ തുറക്കാനും തീരുമാനിച്ചിട്ടുണ്ട്. അവസാന വർഷ ബിരുദ ക്ലാസുകളാണ് നിലവിൽ തുടങ്ങുന്നത്.
Post Your Comments