കൊച്ചി: കേന്ദ്രഅന്വേഷണ ഏജന്‍സികള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍. ലൈഫ് മിഷന് എതിരായ സിബിഐ കേസ് റദ്ദാക്കണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ പരിധിവിടുന്നുവെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ആരോപിച്ചു.
Read Also : സംസ്ഥാനത്ത് ബിജെപിയ്ക്ക് സീറ്റ് വര്‍ദ്ധന, കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദി അറിയിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍
ലൈഫ് മിഷന് എതിരായ സിബിഐ അന്വേഷണത്തിനുള്ള സ്റ്റേ നീക്കണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജിയില്‍ വാദം കേള്‍ക്കവെയാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.
പദ്ധതി നടക്കുന്ന വടക്കാഞ്ചേരിയിലെ സര്‍ക്കാര്‍ ഭൂമി എങ്ങനെയാണ് സ്വകാര്യ ഏജന്‍സിക്ക് നല്‍കാന്‍ കഴിയുന്നത് എന്ന് കോടതി ചോദിച്ചു. ലൈഫ് മിഷനും യൂണീടാക്കും തമ്മില്‍ കരാറില്ല, അങ്ങനെയെങ്കില്‍ കരാറില്ലാതെ യൂണീടാക്കിന് കെട്ടിടം നിര്‍മ്മിക്കാന്‍ എന്തടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ഭൂമി കൈമാറിയത് എന്നും കോടതി ചോദിച്ചു. യൂണീടാക്കിന് ഭൂമി കൈമാറിയത് നടപടി ക്രമങ്ങള്‍ പാലിച്ചാണോയെന്നും കോടതി ചോദിച്ചു.
Post Your Comments