തിരുവനന്തപുരം, തൃശ്ശൂര്‍ കോര്‍പ്പറേഷനുകള്‍ ലക്ഷ്യമിട്ടുകൊണ്ടായിരുന്നു ബിജെപി തിരഞ്ഞെടുപ്പിനെ സമീപിച്ചത്. എന്നാല്‍ ആ രണ്ട് കോര്‍പ്പറേഷനുകള്‍ ഇപ്പോഴും ബിജെപിക്കകലെയാണ്. എന്നാൽ അത്ഭുതപ്പെടുത്തുന്ന തരത്തിൽ മുന്‍സിപ്പാലിറ്റികളിലാണ് ബിജെപിക്ക് വലിയ നേട്ടമാണുണ്ടാക്കാന്‍ കഴിഞ്ഞത്. 2015 ല്‍ ബിജെപി ആകെ 953 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളില്‍ വിജയിച്ചപ്പോള്‍ ഇത്തവണ 1182 ലേക്ക് ഉയര്‍ത്തി. 2015 ല്‍ 13 പഞ്ചായത്തുകളില്‍ ഭരണം നേടാനായെങ്കില്‍ ഇത്തവണ അത് 23 ആയി വര്‍ധിപ്പിച്ചു.
51 കോര്‍പ്പറേഷന്‍ വാര്‍ഡുകളില്‍ നിന്ന് 59 ലേക്കുയര്‍ന്നു. 2015 ല്‍ 236 മുനിസിപ്പാലിറ്റി ഡിവിഷനുകളില്‍ വിജയിച്ചിരുന്നങ്കില്‍ ഇത്തവണ 320 ആക്കി വര്‍ധിപ്പിക്കാന്‍ ബിജെപിക്കായി. കൂടാതെ രണ്ട് മുനിസിപ്പാലിറ്റികളില്‍ ബിജെപി ഭരണം ഉറപ്പിക്കാനും കഴിഞ്ഞു. പാലക്കാട് മുനിസിപ്പാലിറ്റിയും യുഡിഎഫില്‍ നിന്ന് പന്തളം മുനിസിപ്പാലിറ്റിയും പിടിച്ചെടുത്തു. 28 ഡിവിഷനുകളില്‍ വിജയിച്ചാണ് പാലക്കാട് മുനിസിപ്പാലിറ്റി ഭരണം ഉറപ്പിച്ചു.
പന്തളത്ത് കഴിഞ്ഞ തവണ നേടിയ 7 സീറ്റില്‍ നിന്ന് 18 സീറ്റുകള്‍ നേടി നിലമെച്ചപ്പെടുത്തുകയും ഭരണം പിടിച്ചെടുക്കുകയും ചെയ്തു. 11 ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകള്‍ 37 ലേക്കുയര്‍ത്തി. കൊടുങ്ങല്ലൂരിലും വര്‍ക്കലയിലും ഭരണം നഷ്ടമായത് ഒരു സീറ്റിന്. പ്രതീക്ഷിച്ച വിജയം ലഭിച്ചില്ലെങ്കിലും വലിയ നേട്ടമാണ് ബിജെപിക്ക് സംസ്ഥാനമെങ്ങും ഉണ്ടാക്കാന്‍ കഴിഞ്ഞത്.
read also: വിവാഹം കഴിക്കുമെന്ന് വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചു; പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ
കോണ്‍ഗ്രസിന്റെ പരമ്ബരഗത വോട്ടുകള്‍ ബിജെപി പാളയത്തിലെക്കെത്തിച്ചതും ബിജെപിക്ക് ഗുണം ആയി. സംസ്ഥാനത്ത് പലയിടത്തും രണ്ടാമത് ബിജെപി കയറിവന്നു. എന്നാല്‍ ബിജെപിക്ക് തിരുവന്തപുരത്തെ തോല്‍വി മറച്ചുവെക്കാന്‍ കഴിയില്ല. കഴിഞ്ഞ തവണ 34 സീറ്റുകള്‍ നേടിയെങ്കിലും ഇത്തവണയും 34 സീറ്റുകള്‍ തന്നെയാണ് നേടിയത്.
തിരുവനന്തപുരത്ത് കോണ്‍ഗ്രസിന്റെ തളര്‍ച്ച വോട്ടുകളാക്കി മാറ്റാന്‍ ബിജെപിക്ക് കഴിഞ്ഞു. എന്നാല്‍ ഈ നേട്ടങ്ങള്‍ ഒന്നും തന്നെ മതിയാകില്ല കേരളത്തില്‍ ഭരണം നേടാന്‍. കൂടാതെ സംസ്ഥാനത്തെ പല പ്രദേശങ്ങള്‍ ഇന്നും ബിജെപിക്ക് നിലയുറപ്പിക്കാന്‍ കഴിഞ്ഞിട്ടില്ലയെന്നതും ബിജെപി നേരിടുന്ന പ്രധാന വെല്ലുവിളിയാണ്.
Post Your Comments