Latest NewsNewsIndia

2.5 വയസ്സുള്ള കുട്ടിയുടെ അവയവങ്ങള്‍ 7 പേര്‍ക്ക് പുതുജീവന്‍ നല്‍കി

ഏറ്റവും പ്രായം കുറഞ്ഞ ജീവന്‍ ദാതാവാണ് ജാഷ് ഓസ എന്ന 2.5 വയസുകാരന്‍

സൂറത്ത് : അപകടത്തില്‍ മരിച്ച 2.5 വയസ്സുള്ള കുട്ടി ഏഴ് പേര്‍ക്ക് പുതുജീവന്‍ സമ്മാനിച്ചു. ഇതോടെ ഏറ്റവും പ്രായം കുറഞ്ഞ ജീവന്‍ ദാതാവാണ് ജാഷ് ഓസ എന്ന 2.5 വയസുകാരന്‍. തന്റെ അവയവങ്ങള്‍ ദാനം ചെയ്തതിലൂടെ ഏഴ് ജീവനാണ് ഈ കുഞ്ഞു രക്ഷിച്ചത്.

ഭട്ടാര്‍ പ്രദേശത്തെ ശാന്തി പാലസിലെ അയല്‍വാസിയുടെ വീടിന്റെ രണ്ടാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് വീണ് പരിക്കേറ്റാണ് ജാഷ് മരിച്ചത്. ഡിസംബര്‍ 9-നാണ് ഓസ ബാല്‍ക്കണിയില്‍ നിന്ന് വീണത്. തലച്ചോറില്‍ രക്തസ്രാവവും വീക്കവും അനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന് ഡിസംബര്‍ 14-ന് മസ്തിഷ്‌ക മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു. ഓസയുടെ കരള്‍, ഹൃദയം, ശ്വാസകോശം, കണ്ണുകള്‍, വൃക്ക എന്നിവ ദാനം ചെയ്യാന്‍ ഓസയുടെ മാതാപിതാക്കളായ സഞ്ജീവ് ഓസയും അര്‍ച്ചനയും സമ്മതിച്ചു.

160 മിനിറ്റിനുള്ളില്‍ ഓസയുടെ ഹൃദയവും ശ്വാസകോശവും വിമാനമാര്‍ഗം ചെന്നൈയിലേക്ക് കൊണ്ടു പോയി. റഷ്യയില്‍ നിന്നുള്ള 4 വയസ്സുള്ള ഒരു കുട്ടിക്ക് ഹൃദയം മാറ്റി സ്ഥാപിച്ചു. റോഡ് വഴിയാണ് അഹമ്മദാബാദിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കിഡ്‌നി ഡിസീസസ് ആന്റ് റിസര്‍ച്ച് സെന്ററിലേക്ക് വൃക്ക എത്തിച്ചത്. ഒരു വൃക്ക സുരേന്ദ്ര നഗറിലെ 13 വയസുകാരിയ്ക്കും മറ്റൊന്ന് സൂറത്തില്‍ നിന്നുള്ള 17കാരിയായ പെണ്‍കുട്ടിക്കും മാറ്റി സ്ഥാപിച്ചു. ചെന്നൈയിലെ എംജിഎം ആശുപത്രിയില്‍ ഉക്രെയ്‌നില്‍ നിന്നുള്ള 4 വയസ്സുള്ള മറ്റൊരു കുട്ടിക്ക് ഓസയുടെ ശ്വാസകോശവും മാറ്റിവെച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button