തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി ഒ.രാജഗോപാല്‍ എംഎല്‍എ. തെരഞ്ഞെടുപ്പിന് മുൻപ് ഉണ്ടായിരുന്ന അനുകൂല സാഹചര്യം മുതലാക്കാൻ ആയില്ലെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരും സ്വപ്നയ്ക്കും സ്വർണക്കടത്തിനും പിന്നാലെ പോയപ്പോൾ സർക്കാർ വികസനത്തിന് പിന്നാലെയായിരുന്നുവെന്നും ജനങ്ങൾക്ക് വികസനമാണ് ആവശ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
കേന്ദ്ര സർക്കാരിന്റെ പല ആനുകൂല്യങ്ങളുമാണ് സംസ്ഥാന സർക്കാർ നൽകിയതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ അത് ആ നിലയ്ക്ക് താഴേതട്ടിൽ എത്തിക്കാൻ സാധിച്ചില്ല. സംസ്ഥാന സർക്കാർ ഇത് സ്വന്തം നേട്ടമായി അവതരിപ്പിക്കുകയും ചെയ്തു. എന്നാൽ ഇത് തുറന്നു കാട്ടുന്നതിൽ ബിജെപി പ്രവർത്തകരും സംസ്ഥാന നേതൃത്വവും പരാജയപ്പെട്ടതായും ഒ രാജഗോപാൽ കൂട്ടിച്ചേർത്തു.
അതേസമയം തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് പോരായ്മ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടിക്കുള്ളിൽനിന്ന് ലഭിച്ച പരാതികളിൽ പരിഹാരം ഉണ്ടായിട്ടില്ലെന്നും വീഴ്ചകൾ കോർകമ്മിറ്റി ചർച്ച ചെയ്തു പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ സീറ്റുകൾ പിടിക്കാൻ വേണ്ടി സിറ്റിങ് കൌൺസിലർമാർരെ മറ്റു വാർഡുകളിലേക്ക് മാറ്റിയത് തിരുവനന്തപുരം കോർപറേഷനിൽ തിരിച്ചടിയായെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments