കോഴിക്കോട്: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞ കോണ്‍ഗ്രസ്സില്‍ നേതാക്കള്‍ തമ്മിലുള്ള ഗ്രൂപ്പ് പോര് മുറുകുന്നു. എന്നാൽ കെ. മുരളീധരനെ വിളിക്കൂ കോണ്‍ഗ്രസ്സിനെ രക്ഷിക്കൂ എന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ബോര്‍ഡുകള്‍ കോഴിക്കോട് നഗരത്തില്‍ നിറഞ്ഞു.
Read Also: വാക്സിന്‍ രജിസ്ട്രേഷന്‍ അന്തിമഘട്ടത്തിൽ; ആവേശത്തിൽ ആരോഗ്യവകുപ്പ്
എന്നാൽ കെപിസിസി നേതൃത്വത്തിനെതിരെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ കെ. മുരളീധരന്‍ പരസ്യമായി രംഗത്തെത്തിയിരുന്നു. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ നിലപാടിനെതിരെ യുള്ള പ്രസ്താവനകള്‍ വിവാദമാവുകയും ചെയ്തു. കോണ്‍ഗ്രസ്സിനേറ്റ വന്‍ തകര്‍ച്ചയ്ക്കിടയില്‍ നേതൃത്വം പിടിച്ചെടുക്കാനുള്ള അടവുമായാണ് മുരളീധരന്‍ ഗ്രൂപ്പ് രംഗത്തെത്തിയിരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് മുരളീധരനെ വിളിക്കൂ ആവശ്യവുമായി പ്രചാരണം ആരംഭിച്ചിരിക്കുന്നത്.
Post Your Comments