തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് കേരളത്തിൽ തേരോട്ടം. കഴിഞ്ഞ തവണ ലഭിച്ചതിനേക്കാൾ ഇരട്ടി ഇടങ്ങളിൽ ബിജെപി ജയം കരസ്ഥമാക്കി. പൂജ്യം സീറ്റിൽ നിന്നും ഭരണം പിടിച്ചെടുത്ത് ബിജെപി കള്ളിക്കാട് ഗ്രാമ പഞ്ചായത്തിനെ ഞെട്ടിച്ചു.
പാറശാല നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന കള്ളിക്കാട് പഞ്ചായത്ത് ഭരണസമിതിയില്‍ ഒരു അംഗം പോലുമില്ലാതിരുന്ന ബിജെപി ഇന്ന് പഞ്ചായത്തിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയിരിക്കുകയാണ്. 13 സീറ്റുകളാണ് കള്ളിക്കാട് പഞ്ചായത്തിൽ ആകെയുള്ളത്. 6 സീറ്റുകളില്‍ ബിജെപി വിജയിച്ചപ്പോള്‍ യുഡിഎഫ് 4 സീറ്റികളിലും ഭരണകക്ഷിയായ എല്‍ഡിഎഫ് മൂന്ന് സീറ്റുകളിലും ഒതുങ്ങി.
Also Read: ലക്ഷ്യമിട്ടത് തലസ്ഥാനവും, തൃശൂരും, തുണച്ചത് മുന്‍സിപ്പാലിറ്റികൾ: ബിജെപിയുടെ ജയപരാജയങ്ങൾ
2015ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയിച്ച് ഭരണം കൈയ്യാളുകയായിരുന്നു. എല്‍ഡിഎഫിൽ നിന്നും ബിജെപി ഭരണം പിടിച്ചെടുക്കുക എന്നത് വലിയ കാര്യമാണെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. കഴിഞ്ഞ തവണ എല്‍ഡിഎഫ് 7 സീറ്റുകളിലും യുഡിഎഫ് 6 സീറ്റുകളിലും സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഒരു സീറ്റിലും വിജയിക്കുന്നത് നോക്കിനില്‍ക്കേണ്ടി വന്ന ബിജെപിയാണ് ഇന്ന് വിജയത്തേരിൽ യാത്ര ചെയ്യുന്നത്.
Also Read: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം : എൽ ഡി എഫിനും യു ഡി എഫിനും കനത്ത നഷ്ടം ; നേട്ടമുണ്ടാക്കിയത് ബിജെപി മാത്രം
പഞ്ചായത്ത് പ്രസിഡന്റ് ജെ.ആര്‍ അജിതയെ മൈലക്കര വാര്‍ഡില്‍ ബിജെപി മുട്ടുകുത്തിച്ചു. 43 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ എസ്.എസ് അനിലയാണ് വിജയിച്ചത്. നിലവിലെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്യാംലാലും പരാജയപ്പെട്ടു. 13 വാര്‍ഡുകളുള്ള പഞ്ചായത്തില്‍ 11 വാര്‍ഡുകളിലാണ് ബിജെപി സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചത്.
Post Your Comments