ലക്‌നൗ : ഭൂമാഫിയകൾക്കെതിരായ സർക്കാരിന്റെ നടപടി തുടരുന്നതിനിടെ ഇവരിൽ നിന്നും പിടിച്ചെടുത്ത ഭൂമിയിൽ പാവങ്ങൾക്ക് വീട് നിർമ്മിച്ച് നൽകാനൊരുങ്ങി ഉത്തർപ്രദേശ് സർക്കാർ. തുടർന്ന് വികസന അതോറിറ്റികൾക്ക് ഇതുമായി ബന്ധപ്പെട്ട നിർദ്ദേശം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നൽകി.
സ്വന്തമായി വീടില്ലാത്ത മാധ്യമപ്രവർത്തകർ, അഭിഭാഷകർ ഉദ്യോഗസ്ഥർ, പാവങ്ങൾ എന്നിവർക്കാണ് സർക്കാർ വീട് നിർമ്മിച്ച് നൽകുന്നത്. സർക്കാരിന്റെ ഈ നടപടി സമൂഹത്തിന് മഹത്തായ സന്ദേശമാണ് നൽകുകയെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.
ഈ വർഷം ഭൂമാഫിയകൾ സ്വന്തമാക്കിയ ഏക്കറുകണക്കിന് ഭൂമി സർക്കാർ തിരിച്ചു പിടിച്ചു. ആദ്യ കാലങ്ങളിൽ മാഫിയകളെ ജനങ്ങൾക്ക് ഭയമായിരുന്നു. എന്നാൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നപ്പോൾ അത് മാറി. തങ്ങളുടെ ഭൂമിയിൽ ബുൾഡോസറുകൾ എത്തുമെന്ന് മാഫിയകൾ സ്വപ്‌നത്തിൽ പോലും കണ്ടുകാണില്ലെന്നും അദ്ദേഹം പറഞ്ഞു. അടുത്തിടെ ബിഎസ് പി എംഎൽഎ മുക്താർ അൻസാരിയുൾപ്പെടെയുള്ളവർ അനധികൃതമായി കയ്യേറിയ ഭൂമിയിൽ നിർമ്മിച്ച കെട്ടിടങ്ങൾ സർക്കാർ പൊളിച്ചു കളഞ്ഞിരുന്നു.
Post Your Comments