മുൻ വർഷങ്ങളെ അപേക്ഷിച്ച് തദ്ദേശ തെരഞ്ഞെടുപ്പിൽ തകർപ്പൻ പ്രകടനമാണ് ബിജെപി കാഴ്ചവച്ചിരിക്കുന്നത്.എന്നാൽ പഞ്ചായത്ത് വാർഡുകളുടെ എണ്ണത്തിലും ആകെ വാർഡുകളുടെ എണ്ണത്തിലും യുഡിഎഫും എൽഡിഎഫും 2015 ലേക്കാൾ മോശം പ്രകടനമാണ് കാഴ്ച്ചവച്ചതെന്ന് കണക്കുകളിൽ തെളിയുന്നു. 2015 ൽ 7265 ഗ്രാമപഞ്ചായത്ത് വാർഡുകളിൽ ജയിച്ച എൽ.ഡി.എഫ് ഇക്കുറി ജയിച്ചത് 7264 വാർഡുകളിൽ മാത്രമാണ്. മുൻസിപ്പൽ വാർഡുകളുടെ എണ്ണത്തിലും 2020 എത്തുമ്പോൾ ഗണ്യമായ കുറവുണ്ട്. 96 വാർഡുകളുടെ കുറവാണ് പുറത്തുവരുന്ന ഫലങ്ങളിൽ വ്യക്തമാകുന്നത്. ബ്ലോക്ക് പഞ്ചായത്തിൽ 179 ഡിവിഷനുകളിലും ജില്ലാപഞ്ചായത്തിൽ 33 ഡിവിഷനുകളിലും 2015 നേക്കാൾ നേട്ടം ഉണ്ടാക്കാൻ സാധിച്ചു. നഗരസഭ വാർഡുകളിൽ 11 എണ്ണം കൂടുതൽ നേടാൻ സാധിച്ചു. എന്നാൽ ആകെ വാർഡുകളുടെ എണ്ണത്തിൽ 231 ന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
Also Read : കോവിഡ് -19 ന്റെ ഉറവിടം അറിയാൻ ലോകാരോഗ്യ സംഘടന വുഹാനിലേക്ക്
കൂടുതൽ ബ്ലോക്ക് പഞ്ചായത്തുകളിലും ജില്ലാ പഞ്ചായത്തുകളിലും ഭരണം നേടാൻ സാധിച്ചെങ്കിലും 2015 ൽ ഉണ്ടായിരുന്ന 35 പഞ്ചായത്തുകൾ എൽ.ഡി.എഫിനു നഷ്ടമായിട്ടുണ്ട്. അതേസമയം യുഡിഎഫിനു കഴിഞ്ഞ തവണത്തേക്കാൾ പത്തുപഞ്ചായത്തുകളിൽ മുൻതൂക്കം നേടാൻ കഴിഞ്ഞു.
യുഡിഎഫിന്റെ പ്രവർത്തനവും കഴിഞ്ഞ തവണത്തേക്കാൾ മോശമാണ്. എല്ലാ വിഭാഗങ്ങളിലും ഗണ്യമായ കുറവാണ് തെരഞ്ഞെടുപ്പ് കണക്കുകളിൽ വ്യക്തമാകുന്നത്. ഗ്രാമപഞ്ചായത്ത് വാർഡുകളിൽ 432 എണ്ണമാണ് നഷ്ടമായത്. ബ്ലോക്കിൽ 190 ഉം ജില്ലയിൽ 35 ഉം നഷ്ടപ്പെട്ടു. മുനിസിപ്പൽ വാർഡുകളിൽ 146 എണ്ണത്തിന്റെ കുറവുണ്ട്. നഗരസഭ വാർഡുകൾ 23 എണ്ണമാണ് യുഡിഎഫിനു നഷ്ടമായത്.
അതേസമയം ജില്ലാ പഞ്ചായത്തൊഴിച്ച് ബാക്കി എല്ലാ വിഭാഗത്തിലും 2015 നേക്കാൾ നേട്ടം കൊയ്യാൻ ബിജെപി നേതൃത്വം നൽകുന്ന എൻ.ഡി.എക്ക് സാധിച്ചു 249 ഗ്രാമപഞ്ചായത്ത് വാർഡുകൾ അധികമായി വിജയിച്ച ബിജെപി 16 ബ്ലോക്ക് പഞ്ചായത്ത് വാർഡുകളും അധികമായി സ്വന്തമാക്കി. മുൻസിപ്പാലിറ്റികളിൽ 84 വാർഡുകൾ 2015 നേക്കാൾ കൂടുതൽ നേടിയപ്പോൾ നഗരസഭകളിൽ 8 സീറ്റുകൾ അധികം നേടി. ആകെ 354 വാർഡുകളാണ് 2020 ൽ ബിജെപി അധികമായി നേടിയത്. കഴിഞ്ഞ തവണത്തെ പതിനാലു പഞ്ചായത്തുകളുടെ ഭരണത്തിൽ നിന്ന് ബിജെപി 23 പഞ്ചായത്തുകളിലേക്കാണ് വളർന്നത്.
Post Your Comments