KeralaLatest NewsNews

നാളെ മുതൽ കനത്ത മഴ ; ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: വരും ദിവസങ്ങളിൽ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. അടുത്ത അഞ്ച് ദിവസവും കേരളത്തിലും ലക്ഷദ്വീപിലും ഇടിയോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. ഡിസംബര്‍18, 19 തിയതികളില്‍ കേരളത്തിലും മാഹിയിലും ലക്ഷദ്വീപിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. ഡിസംബര്‍ 18 മുതല്‍ 20 വരെ ഇടിമിന്നല്‍ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. മറ്റ് ദിവസങ്ങളില്‍ മുന്നറിയിപ്പുകളൊന്നും പുറപ്പെടുവിച്ചട്ടില്ല.

ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് നാളെ ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 mm മുതല്‍ 115.5 mm വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

സംസ്ഥാനത്തിന്റെ ആകെ താപനിലയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ കാര്യമായ മാറ്റമില്ല. എന്നിരുന്നാലും കണ്ണൂര്‍ ജില്ലയില്‍ ഉയര്‍ന്ന ചൂട് അനുഭവപ്പെട്ടു. കൊല്ലം ജില്ലയിലെ പുനലൂരും തൃശൂര്‍ ജില്ലയിലെ വെള്ളനിക്കരയിലുമാണ് ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത്, 22 ഡിഗ്രി സെല്‍ഷ്യസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button