ഹൈദരാബാദ്: തെലങ്കാനയില്‍ സ്കൂള്‍ പ്രധാനാധ്യാപകന് അഞ്ച് വിദ്യാര്‍ത്ഥികളെ നിരന്തരമായി ബലാത്സംഗം ചെയ്തതായി പരാതി ലഭിച്ചിരിക്കുന്നു. ഏഴിനും പതിനൊന്നിനും ഇടയില്‍ പ്രായമുള്ള അഞ്ച് വിദ്യാര്‍ത്ഥിനികളാണ് അധ്യാപകൻ പീഡിപ്പിച്ചിരിക്കുന്നത്. ഭദ്രാദി കോകഗുഡം ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നിരിക്കുന്നത്. അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് കുട്ടികള്‍ക്ക് അസുഖം ബാധിച്ചതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞത്. ഈ കുട്ടികള്‍ അധ്യാപകന് ബലാത്സംഗം ചെയ്തതായി അമ്മമാരെ അറിയിക്കുകയുണ്ടായി. എന്‍ഡിടിവിയാണ് സംഭവം ആദ്യം റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായത്.
Post Your Comments