Latest NewsNewsBusiness

കേരളത്തിൽ സ്വർണ്ണവില വീണ്ടും ഉയർന്നു

കൊച്ചി: തുടർച്ചയായി രണ്ടാം ദിവസത്തിലും സ്വർണ വില ഉയർന്നിരിക്കുന്നു. ഇന്ന് പവന് 160 രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 37,120 ആയി ഉയർന്നു. ഒരു ഗ്രാം സ്വർണത്തിന്റെ വിലയും ഉയർന്നിരിക്കുകയാണ്. 20 രൂപ വർധിച്ച് ഒരു ഗ്രാം സ്വർണത്തിന്റെ വില 4,640 രൂപയായിരിക്കുന്നു.

ഡിസംബർ എട്ടിന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിലവാരത്തിൽ സ്വർണ വില എത്തിയിരുന്നു. 37,280 രൂപയായിരുന്നു അന്ന് ഒരു പവൻ സ്വർണത്തിന്റെ വില ഉണ്ടായിരുന്നത്. തുടർച്ചയായ ദിവസങ്ങളിൽ സ്വർണ വില ഇടിഞ്ഞതിന് ശേഷമായിരുന്നു ഇന്നലെ വീണ്ടും ഉയർന്നത്. പിന്നാലെ ഇന്നും നേരിയ വർധന രേഖപ്പെടുത്തുകയായിരുന്നു ഉണ്ടായത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button