കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ മമതാ മന്ത്രിസഭയില്‍ നിന്ന് നേരത്തേ രാജിവെച്ച പ്രമുഖ നേതാവ് സുവേന്ദു അധികാരി പാര്‍ട്ടി വിട്ടതിനു പിന്നാലെ മറ്റൊരു എംഎൽഎ കൂടി പാർട്ടി വിട്ടു . വാരാന്ത്യത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സംസ്ഥാനം സന്ദര്‍ശിക്കുമ്പോള്‍ അധികാരി ബി ജെ പിയില്‍ ചേരും. ഈ വാര്‍ത്ത വന്നതിന് തൊട്ടുപിന്നാലെ അസന്‍സോള്‍ എം എല്‍ എ ജിതേന്ദ്ര തിവാരിയും തൃണമൂലില്‍ നിന്ന് രാജിവെച്ചു.
അധികാരി പാര്‍ട്ടി വിട്ടതിന് പിന്നാലെയാണ് അസന്‍സോള്‍ എം എല്‍ എ ജിതേന്ദ്ര തിവാരിയും രാജിവെച്ചത്. അധികാരിയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമായിരുന്നു ഇത്. തൃണമൂല്‍ എം പി സുനില്‍ മൊണ്ടാളും കൂടിക്കാഴ്ചയില്‍ പങ്കെടുത്തിരുന്നു.
read also: പന്തളവും ശബരിമലയും മാത്രമല്ല ചെമ്പഴന്തിയും ശിവഗിരിയും ബിജെപിക്ക് ഒപ്പം
ബംഗാളിന്റെ പടിഞ്ഞാറന്‍ മേഖലയില്‍ 50 സീറ്റുകളിലെ പ്രാദേശിക നേതാക്കളില്‍ വലിയ സ്വാധീനം ചെലുത്താന്‍ സാധിക്കുന്നയാളാണ് സുവേന്ദു അധികാരി. നേരത്തേ മന്ത്രിസ്ഥാനം രാജിവെച്ചതിന് ശേഷം ആഴ്ചകളോളം നീണ്ട കാത്തിരിപ്പിനാണ് ഇതോടെ വിരാമമാകുന്നത്. അമിത് ഷായുടെ സന്ദര്‍ശനത്തിലെ പ്രധാന സവിശേഷതയും അധികാരിയുടെ ബി ജെ പി പ്രവേശനമാകും.
Post Your Comments