ന്യൂഡല്‍ഹി: മുതിര്‍ന്ന പൗരന്മാര്ക്ക് സന്തോഷവാർത്തയുമായി എയർ ഇന്ത്യ. മുതിര്‍ന്ന പൗരന്മാര്ക്ക് അടിസ്ഥാന നിരക്കില്‍ 50% ഇളവ് വാഗ്ദാനം ചെയ്യുന്ന പ്രത്യേക സ്കീം പ്രഖ്യാപിച്ചിരിക്കുകയാണ് എയര്‍ ഇന്ത്യ. 60 വയസ് പൂര്‍ത്തിയായവര്‍ക്കാണ് ഇളവ് ലഭിക്കുക. ആഭ്യന്തര സര്‍വീസുകള്‍ക്ക് മാത്രമാണ് ഇത് ബാധകം. ഇക്കണോമി ക്ലാസിന് മാത്രമാണ് ഇത് ബാധകം.
Read Also : ഇന്ത്യൻ റെയില്‍വേയില്‍ നിരവധി അവസരങ്ങൾ ; ഇപ്പോൾ അപേക്ഷിക്കാം
എയര്‍ ഇന്ത്യയുടെ ഒൗദ്യോഗിക വെബ് സൈറ്റില്‍ വിശദീകരിച്ചിരിക്കുന്ന മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടുന്നവര്‍ക്ക് മാത്രമേ ഒാഫര്‍ ലഭ്യമാവുകയുള്ളൂ ടെര്‍മിനല്‍ ഫീസ്, എയര്‍പോര്‍ട്ട് യൂസര്‍ ഫീസ് തുടങ്ങിയവ ഉള്‍പ്പെടുത്താതെയുള്ള അടിസ്ഥാന നിരക്കിലാണ് ഇളവ് ലഭിക്കുകയെന്നും വെബ്സൈറ്റില്‍ പറയുന്നുണ്ട്.
വയസ്സ് രേഖപ്പെടത്തിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ് ഇതിനായി കയ്യില്‍ കരുതണം. വോട്ടേഴ്സ് ഐഡി കാര്‍ഡ്, പാസ്പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, എയര്‍ ഇന്ത്യ നല്‍കിയിട്ടുള്ള സീനിയര്‍ സിറ്റിസണ്‍ ഐഡി കാര്‍ഡ് എന്നിവ ഇതിനായി പരിഗണിക്കും .
Post Your Comments