Latest NewsNewsIndia

മുതിര്‍ന്ന പൗരന്മാര്‍ക്ക്​ സന്തോഷവാർത്തയുമായി എയർ ഇന്ത്യ

ന്യൂഡല്‍ഹി: മുതിര്‍ന്ന പൗരന്മാര്‍ക്ക്​ സന്തോഷവാർത്തയുമായി എയർ ഇന്ത്യ. മുതിര്‍ന്ന പൗരന്മാര്‍ക്ക്​ അടിസ്ഥാന നിരക്കില്‍ 50% ഇളവ് വാഗ്ദാനം ചെയ്യുന്ന പ്രത്യേക സ്​കീം പ്രഖ്യാപിച്ചിരിക്കുകയാണ്​​ എയര്‍ ഇന്ത്യ. 60 വയസ് പൂര്‍ത്തിയായവര്‍ക്കാണ് ഇളവ് ലഭിക്കുക. ആഭ്യന്തര സര്‍വീസുകള്‍ക്ക്​ മാത്രമാണ്​ ഇത്​ ബാധകം. ഇക്കണോമി ക്ലാസിന് മാത്രമാണ് ഇത് ബാധകം.

Read Also : ഇന്ത്യൻ റെയില്‍വേയില്‍ നിരവധി അവസരങ്ങൾ ; ഇപ്പോൾ അപേക്ഷിക്കാം

എയര്‍ ഇന്ത്യയുടെ ഒൗദ്യോഗിക വെബ്​ സൈറ്റില്‍ വിശദീകരിച്ചിരിക്കുന്ന മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടുന്നവര്‍ക്ക്​ മാത്രമേ ഒാഫര്‍ ലഭ്യമാവുകയുള്ളൂ ടെര്‍മിനല്‍ ഫീസ്, എയര്‍പോര്‍ട്ട് യൂസര്‍ ഫീസ് തുടങ്ങിയവ ഉള്‍പ്പെടുത്താതെയുള്ള അടിസ്ഥാന നിരക്കിലാണ് ഇളവ് ലഭിക്കുകയെന്നും വെബ്സൈറ്റില്‍ പറയുന്നുണ്ട്​.

വയസ്സ് രേഖപ്പെടത്തിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ് ഇതിനായി കയ്യില്‍ കരുതണം. വോട്ടേഴ്സ് ഐഡി കാര്‍ഡ്, പാസ്പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, എയര്‍ ഇന്ത്യ നല്‍കിയിട്ടുള്ള സീനിയര്‍ സിറ്റിസണ്‍ ഐഡി കാര്‍ഡ് എന്നിവ ഇതിനായി പരിഗണിക്കും .

shortlink

Related Articles

Post Your Comments

Related Articles


Back to top button