തിരുവനന്തപുരം∙ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ നഗരങ്ങളിലും ഗ്രാമങ്ങളിലും എൽഡിഎഫ് മുന്നേറ്റം നടത്തുന്ന കാഴ്ചയാണ് കേരളത്തിൽ. കൊല്ലം, കോഴിക്കോട് കോർപറേഷനുകളിൽ ഭരണത്തുടർച്ച ഉറപ്പാക്കുമ്പോൾ തിരുവനന്തപുരത്തും കൊച്ചിയിലും തൃശൂരിലും വെല്ലുവിളിയും ഉയരുന്നുണ്ട്. തിരുവനന്തപുരത്ത് ബിജെപി എൽഡിഎഫിന് തൊട്ടുപിന്നിൽ ശക്തമായ
മുന്നേറ്റം നടത്തുകയാണ്.
തിരുവനന്തപുരം മേയർ കെ ശ്രീകുമാർ, ഇപ്പോഴത്തെ മേയർ സ്ഥാനാർഥിയായി സൂചിപ്പിച്ചിരുന്ന എ ജി ഒലീന, പുഷ്പലത തുടങ്ങി ഇടതുപക്ഷത്തെ മുൻനിര നേതാക്കന്മാരുടെ പരാജയം എൽഡിഎഫിന് തിരിച്ചടിയാകുന്നുണ്ട്. അതേസമയം ബിജെപിയുടെ ജില്ലാ അധ്യക്ഷൻ കൂടിയായ വിവി രാജേഷ് ആയിരത്തിൽ പരം വോട്ടകൾക്ക് വിജയിച്ചു.
read also:തദ്ദേശ തെരഞ്ഞെടുപ്പിൽ നില മെച്ചപ്പെടുത്തി ബിജെപി,കൊച്ചി കോർപറേഷൻ ത്രിശങ്കുവിൽ
കൊച്ചി കോർപറേഷനിൽ ത്രിശങ്കു ഭരണത്തിനുള്ള സാധ്യതയാണ്. ഒരു കക്ഷിക്കും ഭൂരിപക്ഷമില്ല. 61 ഡിവിഷനുകളിലെ ഫലം വന്നപ്പോൾ 28 ഇടത്ത് യുഡിഎഫും 26 സീറ്റിൽ എൽഡിഎഫും 5 ഇടത്ത് എൻഡിഎയും മുന്നേറുകളാണ്. ഇനി 13 ഡിവിഷനുകളിലെ ഫലമാണ് പുറത്തുവരാനുള്ളത്. 38 സീറ്റുകളാണ് കേവലഭൂരിപക്ഷത്തിന് ആവശ്യം, അതേസമയം, പാലക്കാട്ട് എൻഡിഎ ഭരണത്തുടർച്ച ഉറപ്പിച്ചു. മുന്നണിക്ക് കേവല ഭൂരിപക്ഷം ഉറപ്പാക്കിയിട്ടുണ്ട്.
ഒഞ്ചിയത്ത് യുഡിഎഫ് – എൽഡിഎഫ് അധികാരം നിലനിർത്തി.ചരിത്രത്തിൽ ആദ്യമായി പാലായിൽ എൽഡിഎഫ് ഭരണം ഉറപ്പിച്ചു. എൽഡിഎഫ് 17, യുഡിഎഫ് – 8, ഇതിൽ 11 സീറ്റും കേരള കോൺഗ്രസ് എം (ജോസ്) നേടിയതാണ്. പാലാ നഗരസഭ രൂപീകരിച്ചതിനു ശേഷം ആദ്യമായിട്ടാണ് ഇടതു പക്ഷം ഇവിടെ ഭരണം പിടിച്ചെടുക്കുന്നത്
വയനാട് ജില്ലാ പഞ്ചായത്തില്‍ 16 ഡിവിഷനുകളില്‍ 9 ഇടങ്ങളില്‍ യുഡിഎഫും ഏഴിടത്ത് എല്‍ഡിഎഫും മുന്നേറുന്നു. സ്വർണ കടത്ത് കേസിൽ കസ്റ്റംസ് ചോദ്യം ചെയ്ത കാരാട്ട് ഫൈസൽ വൻവിജയം നേടി. ഇവിടെ എൽഡിഎഫ് സ്ഥാനാർഥിക്ക് പൂജ്യം വോട്ടാണ് ഇവിടെ കിട്ടിയത്.
Post Your Comments