Latest NewsNewsInternational

കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചു ; ജിമ്മിന് എട്ട് കോടിയിലധികം രൂപ പിഴയിട്ട് അധികൃതര്‍

ഇത്രയും വലിയ തുക പിഴ ഈടാക്കിയെങ്കിലും തന്റെ ജിം അടയ്ക്കാന്‍ ഇദ്ദേഹം കൂട്ടാക്കിയില്ല

ന്യൂജേഴ്സി : കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച ജിമ്മിന് അധികൃതര്‍ പിഴയിട്ടത് എട്ട് കോടിയിലധികം രൂപ. ന്യൂ ജേഴ്സിയിലെ ബെല്‍മാവറില്‍ ആറ്റിലിസ് നടത്തുന്ന ജിമ്മിന് 1.2 മില്യണ്‍ ഡോളറാണ് (എട്ട് കോടിയില്‍ അധികം ഇന്ത്യന്‍ രൂപ) പിഴയിട്ടത്. ഇത്രയും വലിയ തുക പിഴ ഈടാക്കിയെങ്കിലും തന്റെ ജിം അടയ്ക്കാന്‍ ഇദ്ദേഹം കൂട്ടാക്കിയില്ല.

1.2 മില്യണ്‍ ഡോളര്‍(എട്ട് കോടിയില്‍ അധികം ഇന്ത്യന്‍ രൂപ) പിഴയടച്ചിട്ടും ജിമ്മില്‍ മാസ്‌ക് ധരിക്കാന്‍ ആളുകളെ ഒരിക്കലും നിര്‍ബന്ധിക്കില്ലെന്നാണ് ഇദ്ദേഹം പറയുന്നത്. മാസ്‌ക് ധരിക്കുന്നത് നടപ്പിലാക്കുന്നത് നിയമപരമല്ലെന്നാണ് ഇയാന്‍ വിശ്വസിക്കുന്നത്. ജിമ്മിനുള്ളില്‍ മാസ്‌കുകള്‍ ഉപയോഗിക്കുന്നതിന് ശാസ്ത്രീയ അടിത്തറയില്ലെന്നും ഇയാന്‍ പറയുന്നു.

സാമൂഹ്യ മാധ്യമങ്ങളിലൂടെ ഇയാന്‍ ഗവര്‍ണര്‍ ഫില്‍ മര്‍ഫി പകര്‍ച്ചവ്യാധി കൈകാര്യം ചെയ്തതിനെക്കുറിച്ച് പരാതി പറയുന്നുണ്ട്. ചെറുകിട ബിസിനസുകള്‍ക്ക് സംഭവിച്ച നാശനഷ്ടങ്ങളെക്കുറിച്ചും ഇയാന്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ ആരോപണം ഉന്നയിക്കുന്നുമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button