
തിരുവനന്തപുരം ∙ ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങള്‍ തട്ടിയെടുക്കുകയും വ്യാജ നിയമന ഉത്തരവുകള്‍ തയാറാക്കുകയും ചെയ്തെന്ന കേസില്‍ സരിത എസ്.നായരെയും മറ്റു പ്രതികളെയും അറസ്റ്റ് ചെയ്യരുതെന്നു പൊലീസിന് നിര്‍ദേശം.
ഭരണകക്ഷി നേതാക്കളുടെ നിര്‍ദേശത്തെത്തുടര്‍ന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരാണു നെയ്യാറ്റിന്‍കര പൊലീസിനു നിര്‍ദേശം നല്‍കിയത്.
അതിനാല്‍ പ്രതികളുടെ വീടുകള്‍ റെയ്ഡ് ചെയ്യാനോ രേഖകള്‍ പിടിച്ചെടുക്കാനോ അന്വേഷണസംഘം തയാറാകുന്നില്ല. സരിതയെ അറസ്റ്റ് ചെയ്താല്‍ പല ഉന്നതരും കുടുങ്ങുമെന്നാണു കരുതുന്നത്. സിപിഐ നേതാവ് ടി.രതീഷും ഷാജു പാലിയോടുമാണ് മറ്റു പ്രതികള്‍.
Post Your Comments