വാഷിംങ്ടന്‍: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത്ഷായ്ക്കും എതിരായി ഫയല്‍ ചെയ്ത 100 മില്യണ്‍ (10 കോടി) ഡോളറിന്റെ കേസ് തള്ളി യു.എസ്. കോടതി. ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെതിരെ ആയിരുന്നു ഹര്‍ജ്ജി. 2019 സെപ്റ്റംബര്‍ 19നാണ് മോദിക്കും അമിത്ഷായ്ക്കുമെതിരെ കേസ് ഫയല്‍ ചെയ്യുന്നത്.
ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ പാര്‍ലമെന്റു തീരുമാനം പിന്‍വലിക്കണമെന്നും നഷ്ടപരിഹാരമായി 100 മില്യണ്‍ ഡോളര്‍ നല്‍കണമെന്നുമായിരുന്നു ഹര്‍ജ്ജിക്കാരുടെ ആവശ്യം. ഹര്‍ജ്ജി നല്കിയ കശ്മീര്‍ ഖലിസ്ഥാന്‍ റഫറണ്ടം ഫ്രണ്ടും മറ്റു രണ്ടു കക്ഷികളും തുടര്‍ച്ചയായി രണ്ടു ഹിയറിങ്ങിനു ഹാജരാകാത്തതിനെ തുടര്‍ന്നാണ് നടപടി.
read also: പ്രദീപിന്റെ മരണം : ഐജിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്ന് നിർദ്ദേശം നൽകി ഡിജിപി
ടെക്സസിലെ സതേണ്‍ ഡിസ്ട്രിക്റ്റ് കോടതി ജഡ്ജി ഫ്രാന്‍സസ് എച്ച്. സ്റ്റാസിയാണ് കേസ് തള്ളിയത്. മോദിയും അമിത്ഷായും കൂടാതെ ലഫ്. ജനറല്‍ കന്‍വാള്‍ ജീത്ത് സിംങ് ധില്ലനേയും കേസില്‍ ഉള്‍പ്പെടുത്തിയിരുന്നു.കാശ്മീര്‍ ഖലിസ്ഥാന്‍ റഫറണ്ടം ഫ്രണ്ടിനെ കൂടാതെ ഹര്‍ജ്ജി നല്കിയ മറ്റു രണ്ടു കക്ഷികളെക്കുറിച്ച് വിവരങ്ങളൊന്നും ലഭ്യമല്ല.
Post Your Comments