തൃശൂർ: പോസ്റ്റല്‍ വോട്ടുകള്‍ എണ്ണുമ്പോള്‍ തൃശൂര്‍ കോര്‍പ്പറേഷനില്‍ രണ്ടിടത്ത് എന്‍ഡിഎ ലീഡ് നേടുന്നു. പന്തളം മുന്‍സിപ്പാലിറ്റിയിലും ചങ്ങനാശേരി ഈസ്റ്റിലും എന്‍ഡിഎ സ്ഥാനാര്‍ത്ഥി പ്രസന്ന കുമാരി മുന്നേറുന്നുവെന്നാണ് സൂചന.
ചങ്ങനാശേരി മുന്‍സിപ്പാലിറ്റിയില്‍ ഒരിടത്ത് മാത്രമാണ് എല്‍ഡിഎഫ് ലീഡ് ചെയ്യുന്നത്. അതുപോലെ രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്ന പാലാ മുന്‍സിപ്പാലിറ്റിയില്‍ എല്‍ഡിഎഫിനാണ് ലീഡ് എന്നാണ് റിപ്പോര്‍ട്ട് . പക്ഷേ ഈ പ്രദേശങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ തപാല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങുമ്പോള്‍ മുന്നേറി നില്‍ക്കുന്നത് എല്‍ഡിഎഫിനാണ്.
Read Also: സി.പി.എം വ്യാപക അക്രമത്തിന് കോപ്പു കൂട്ടുന്നു: ബിജെപി
സംസ്ഥാനത്ത് 244 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണുള്ളത്. ആദ്യം തപാല്‍ വോട്ടുകളാണാണ് എണ്ണിക്കൊണ്ടിരിക്കുന്നത്. കോവിഡ് കാലത്തെ ആശങ്കളൊക്കെ കാറ്റില്‍ പറത്തി 2 കോടി പത്ത് ലക്ഷത്തോളം വോട്ടര്‍മാര്‍ ആണ് ഇത്തവണ വിധിയെഴുതിയിരിക്കുന്നത്. ഫലം കാത്തിരിക്കുന്നത് 941 ഗ്രാമപഞ്ചായത്തുകള്‍, 152 ബ്ലോക്ക് പഞ്ചായത്തുകള്‍, 14 ജില്ലാ പഞ്ചായത്തുകള്‍, 86 മൂന്നിസിപ്പാലിറ്റികള്‍, 6 കോര്‍പ്പറേഷനുകള്‍ എന്നിവയാണ്.
Post Your Comments