Latest NewsNewsInternational

3200 കിലോമീറ്റർ താണ്ടി കടലിലൂടെ ഒഴുകിയെത്തിയ കുപ്പി; കുപ്പിക്കുള്ളിലെ സന്ദേശം അമ്പരപ്പിക്കുന്നത്

കുറച്ച് ബുദ്ധിമുട്ടിയെങ്കിലും ആളെ കണ്ടുപിടിക്കാൻ കഴിഞ്ഞ സന്തോഷത്തിലാണ് ദമ്പതികൾ

സ്കോട്ടിഷ് ദമ്പതികളായ ഷാരോണ്‍, മൈക്കിള്‍ എന്നിവര്‍ പതിവുള്ള സായാഹ്ന സവാരിക്കായി എത്തിയതായിരുന്നു ട്രെയിഗ് ഈസ് ബീച്ചില്‍. കൂടെ ഇവരുടെ വളര്‍ത്തു പട്ടി ലൂയിയുമുണ്ട്. ലൂയിയാണ് കടലില്‍ നിന്നുള്ള ആ വിചിത്ര കാഴ്ച്ച കണ്ടത്.

മനോഹരമായ ഒരു കുപ്പി കടലിൽ ഒഴുകി നടക്കുന്നു, കുപ്പി കടിച്ചെടുത്ത് ലൂയി ഷാരോണിന് നൽകി, പഴകിയ ഒരു കുപ്പി എന്നതിലധികം പ്രാധാന്യം അവരതിന് നൽകിയില്ല.

എന്നാൽ വെറുതെ കുപ്പി തുറന്ന അവർ ‍ഞെട്ടി, അതിനുള്ളിലൊരു സന്ദേശവും ഉണ്ടായിരുന്നു, കാനഡയില്‍ നിന്ന് 3200 ഓളം കിലോമീറ്റര്‍ താണ്ടി വന്നത്. കത്തില്‍ എഴുതിയിരിക്കുന്നത് വായിച്ചപ്പോള്‍ ദമ്പതികള്‍ക്ക് അതിലേറെ സന്തോഷം. കാനഡയിലെ വിദൂര പ്രദേശമായ റീഫ് ഹാര്‍ബറില്‍ നിന്നാണ് കത്ത് എത്തിയിരിക്കുന്നത്. എഴുതിയിരിക്കുന്നത് ഒരു പെണ്‍കുട്ടിയും. കത്തില്‍ പറഞ്ഞിരിക്കുന്നത് ഇപ്രകാരമാണ്.

‘ഹായ്, എന്റെ പേര് കായ, എന്റെ അങ്കിളാണ് എനിക്കു വേണ്ടി ഈ കത്ത് എഴുതിയിരിക്കുന്നത്. ആരുടേയെങ്കിലും കൈകളില്‍ കുപ്പിക്കുള്ളിലെ ഈ കുറിപ്പ് എത്തുമെന്ന് പ്രതീക്ഷയോടെ അദ്ദേഹം മത്സ്യബന്ധന ബോട്ടില്‍ നിന്ന് അദ്ദേഹം ഇത് കടലില്‍ ഉപേക്ഷിക്കുന്നു. എത്രദൂരം കുപ്പി സഞ്ചരിക്കുമെന്ന് അറിയാന്‍ വേണ്ടിയാണ് ഇങ്ങനെയൊരു പ്രവര്‍ത്തി. ന്യൂഫൗണ്ട്ലന്റിലെ ചെറിയ പ്രദേശമായ റീഫ് ഹാര‍്ബറില്‍ നിന്നാണ് ഈ കത്ത് വരുന്നത്.’ ഇത് വായിച്ച ദമ്പതികൾക്ക് ഏറെ സന്തോഷം തോന്നി.

പിന്നീട് ദമ്പതികൾ കായയെ കണ്ടുപിടിച്ചു, വിലാസമടക്കമുള്ളവ കത്തിൽ നൽകിയിരുന്നതിനാൽ കുറച്ച് ബുദ്ധിമുട്ടിയെങ്കിലും ആളെ കണ്ടുപിടിക്കാൻ കഴിഞ്ഞ സന്തോഷത്തിലാണ് ദമ്പതികൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button