തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ എസ്.വി.പ്രദീപിന്റെ അപകടമരണം സംബന്ധിച്ച് പൊലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത് സമീപത്തെ കടയിലെ സിസി ടിവി ദൃശ്യങ്ങളില്‍ നിന്ന്. സംഭവത്തോടനുബന്ധിച്ച് ഇന്ന് പൊലീസ് കസ്റ്റഡിയില്‍ എടുത്ത ടിപ്പറും പ്രദീപ് സഞ്ചരിച്ചിരുന്ന സ്‌കൂട്ടറും കുറച്ചു ദൂരം ഒരേ ദിശയില്‍ പോകുന്നതാണ് ആദ്യം കാണുന്നത് പിന്നെ സ്‌കൂട്ടര്‍ കാണുന്നില്ല.ഏതാനും നിമിഷനേരത്തേയ്ക്ക് ദൃശ്യങ്ങളിലുള്ളത് ടിപ്പര്‍ മാത്രം. പിന്നാലെ റോഡില്‍ സ്‌കൂട്ടര്‍ കാണുന്നു.
Read Also : പ്രദീപിന്റെ അപകടം: വാഹനത്തിലുണ്ടായിരുന്ന ലോറി ഉടമയുടെയും ഡ്രൈവറിന്റെയും മൊഴികളിൽ വൈരുദ്ധ്യം , ദുരൂഹത
ഓട്ടത്തിനിടയില്‍ ടിപ്പര്‍ തട്ടിയതിനെത്തുടര്‍ന്ന് അടിയില്‍പ്പെട്ടിരിക്കാമെന്നും ഈ അവസരത്തില്‍ സ്‌കൂട്ടറിനെയും പ്രദിപിനെയും വാഹനം കുറച്ചുദൂരത്തേയ്ക്ക് വലിച്ചുകൊണ്ടുപോയിരിക്കാമെന്നും ഇതാണ് ഏതാനും നിമിഷത്തേയ്ക്ക് ടിപ്പര്‍ മാത്രം ക്യാമറദൃശ്യത്തില്‍ പതിയാന്‍ കാരണമെന്നുമാണ് പൊലീസ് അനുമാനം. കസ്റ്റഡിയില്‍ എടുത്ത ജോയി ഈ റൂട്ടിലെ പതിവ് ഡ്രൈവറാണെന്ന് ഡിസിപി ഡോ. ദിവ്യ ഗോപിനാഥ് അറിയിച്ചു. വട്ടിയൂര്‍ക്കാവ് മേഖലയില്‍ നിന്ന് എംസാന്‍ഡ് എടുത്ത് വെള്ളായണിയിലേക്ക് പോകും വഴിയാണ് പ്രദീപിന്റെ ബൈക്ക് ഇടിച്ചിട്ടത്.
ക്യാമറ ദൃശ്യങ്ങളുമായി ബന്ധപ്പെട്ട് കുറച്ച് കാര്യങ്ങളില്‍ക്കൂടി വ്യക്തവരുത്താനുണ്ടെന്നും ഇതിനായി ശാസ്ത്രീയ പരിശോധനകളും ആവശ്യമാണെന്നും ഡി സി പി ഡോ.ദിവ്യ.ഗോപിനാഥ് അറിയിച്ചു.
സി സി ടി വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ടിപ്പര്‍ കസ്റ്റഡിയില്‍ എടുത്തത്. സ്‌കൂട്ടറിന് മുകളിലൂടെ ടിപ്പര്‍ കയറി ഇറങ്ങിയതിനാല്‍ അപകടത്തെക്കുറിച്ച് ഡ്രൈവര്‍ കൃത്യമായി അറിഞ്ഞിരിക്കാം.
സംഭവസ്ഥലത്ത് നിര്‍ത്താതിരുന്നത് ഭയന്നിട്ടാണ് എന്നാണ് പ്രാഥമിക ചോദ്യം ചെയ്യലില്‍ ഡ്രൈവര്‍ ജോയി മൊഴി നല്‍കിയിരിക്കുന്നത്. അപകടം നടന്ന സ്ഥലത്തും രണ്ടുവാഹനങ്ങളിലുമായി നടത്തുന്ന ഫോറന്‍സിക് പരിശോധനയിലൂടെ അപകടമരണമാണോ കൊലപാതകമാണോ എന്ന് ഉറപ്പിക്കാനാവും.ഈ വഴിക്കുള്ള നീക്കം ആരംഭിച്ചിട്ടുണ്ട് ഡി സി പി വ്യക്തമാക്കി. ഡ്രൈവര്‍ അപകടം അറിയാതിരുന്നിട്ടില്ല എന്ന് വ്യക്തമായി കഴിഞ്ഞു.
ലോറിയുടെ ഡ്രൈവര്‍ വട്ടിയൂര്‍ക്കാവ് മണികണ്‌ഠേശ്വരം സ്വദേശി ജോയിയേയും പൊലീസ് കസ്റ്റഡിയിലെടുത്തതോടെയാണ് അപകടം എങ്ങനെയെന്ന് വ്യക്തമായത്. ഫോര്‍ട്ട് എ സി പ്രതാപന്റെ നേതൃത്വത്തിലുള്ള സംഘമാണ് ജോയിയെ കസ്റ്റഡിയിലെടുത്തത്. ഈഞ്ചയ്ക്കല്‍ വച്ച് പിടികൂടിയ ജോയിയെ ഇപ്പോള്‍ നേമം പൊലീസ് സ്റ്റേഷനില്‍ എത്തിച്ചിരിക്കുകയാണ്.അപകടം നടന്ന സമയത്ത് മണ്ണുമായി വെള്ളായണി ഭാഗത്തേക്ക് പോവുകയായിരുന്നു ജോയി. അവിടെ മണ്ണിറക്കിയ ശേഷം വിവരം അറിഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിക്കവെയാണ് ഇയാളെ പിടികൂടിയത്.
അപകടം അറിഞ്ഞിരുന്നുവെന്ന് ഡ്രൈവര്‍ ജോയി പൊലീസിന്റെ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. അപകട സമയത്ത് ലോറി ഉടമ മോഹനനും വാഹനത്തിലുണ്ടായിരുന്നു. ഇയാളെയും വിശദമായി ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. മണലുമായി പോകുന്നതിനിടെയാണ് ലോറി പ്രദീപിന്റെ സ്‌കൂട്ടറിന് പിന്നിലിടിച്ചത്. ഇടിച്ചതിന് ശേഷം എന്തുകൊണ്ട് നിര്‍ത്താതെ പോയി എന്നതിന് ഡ്രൈവര്‍ വ്യക്തമായ ഉത്തരം നല്‍കിയിട്ടില്ല. സ്‌കൂട്ടറിന് പിന്നില്‍ ലോറി ഇടിച്ചതോടെ പ്രദീപ് റോഡിലേക്ക് വീഴുകയും പിന്‍ചക്രം തലയിലൂടെ കയറിയിറങ്ങുകയുമായിരുന്നു. ഡ്രൈവര്‍ക്കെതിരേ പൊലീസ് കൊലക്കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Post Your Comments