ഡൽഹി: ജെഇഇ മെയിൻ 2021ന്റെ രജിസ്ട്രേഷൻ തുടങ്ങിയിരിക്കുന്നു. അടുത്ത വർഷം മുതൽ പരീക്ഷ 4 തവണ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ആദ്യ ഘട്ടം ഫ്രെബ്രുവരിയിലും രണ്ടാമത്തേത് മാർച്ചിലും മൂന്നാമത്തേത് ഏപ്രിലിലും നാലാമത്തെയും അവസാനത്തെയും ഘട്ടം മെയിലുമായിട്ടാണ് നടത്താൻ ഒരുങ്ങുന്നത്. ജെഇഇ മെയിൻ അപേക്ഷിക്കാൻ താല്പര്യമുള്ള വിദ്യാർത്ഥികൾ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ വെബ്സൈറ്റായ jeemain.nta.nic.in ൽ രജിസ്റ്റർ ചെയ്യണം.
ജെഇഇ മെയിൻസിനായി രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി ജനുവരി 15 ആണ്. ആദ്യ സെഷൻ ഫെബ്രുവരി 22 മുതൽ 25 വരെ ആയിരിക്കുമെന്നും നാഷണൽ ടെസ്റ്റിംഗ് ഏജൻസി അറിയിക്കുകയുണ്ടായി. ജെഇഇ മെയിന്റെ ആദ്യ സെഷനുള്ള അഡ്മിറ്റ് കാർഡ് ജനുവരി ആദ്യ വാരം റിലീസ് ചെയ്യും. രണ്ട് ഷിഫ്റ്റുകളിലാണ് പരീക്ഷ നടക്കുക. പരീക്ഷയുടെ ആദ്യ ഷിഫ്റ്റ് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെയും രണ്ടാം പരീക്ഷയുടെ ഷിഫ്റ്റ് 3 മുതൽ 6 വരെയും നടക്കും.
Post Your Comments