Latest NewsNewsInternationalUK

അതിവേഗം പകരുന്ന കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തി

ബ്രിട്ടീഷ് തലസ്ഥാനം ബുധനാഴ്ച മുതല്‍ 'ടയര്‍ 3' ജാഗ്രതയിലേക്ക് നീങ്ങും

ലണ്ടന്‍ : അതിവേഗം പകരുന്ന കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതായി യുകെ ആരോഗ്യ സെക്രട്ടറി. കോവിഡ് വ്യാപനം അപകടരമായ തോതില്‍ വര്‍ദ്ധിക്കാന്‍ ഇടയാകുന്ന കൊറോണ വൈറസിന്റെ പുതിയ വകഭേദമാണ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത്. ഇംഗ്ലണ്ടിലെ 60 പ്രാദേശിക മേഖലകളിലാണ് കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയിരിക്കുന്നത്. ഇത് അണുബാധ വേഗത്തില്‍ പടരാന്‍ ഇടയാക്കുമെന്ന് ഇംഗ്ലണ്ടിലെ ആരോഗ്യ സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് കൂട്ടിച്ചേര്‍ത്തു.

വിഷയം ലോകാരോഗ്യ സംഘടനയെ അറിയിച്ചിട്ടുണ്ടെന്നും ലണ്ടന്‍ കൊറോണ വൈറസ് നിയന്ത്രണങ്ങളില്‍ ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് നീങ്ങുമെന്നും അദ്ദേഹം അറിയിച്ചു. ബ്രിട്ടീഷ് തലസ്ഥാനം ബുധനാഴ്ച മുതല്‍ ‘ടയര്‍ 3’ ജാഗ്രതയിലേക്ക് നീങ്ങും. അതായത്, തിയേറ്ററുകളും പബ്ബുകളും റെസ്റ്റോറന്റുകളും മറ്റ് ഹോസ്പിറ്റാലിറ്റി സ്ഥാപനങ്ങളും അടയ്ക്കേണ്ടി വരും. എന്നാല്‍ ടേക്ക്അവേ ഭക്ഷണം നിയന്ത്രണങ്ങളില്‍ നിന്നും ഒഴിവാക്കും.

ഇത് ഏറ്റവും മോശപ്പെട്ട അവസ്ഥയാണെന്നും വാക്‌സിന്‍ ഉപയോഗിച്ച് ഇതിനെ തടയാന്‍ സാധിക്കുമെന്ന് തോന്നുന്നില്ലെന്നും മാറ്റ് ഹാന്‍കോക് പറഞ്ഞു. ലണ്ടനില്‍ ദിനംപ്രതി കേസുകളിലും ആശുപത്രി പ്രവേശനത്തിലും കുത്തനെ വര്‍ധനയുണ്ടായതായും കൊറോണ വൈറസിന്റെ പുതിയ തരംഗം പൊതുജനാരോഗ്യത്തില്‍ ആശങ്ക ഉയര്‍ത്തുന്നുണ്ടെന്നും ആരോഗ്യ സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് പറഞ്ഞു. ലണ്ടന്‍, കെന്റ്, എസെക്‌സ്, ഹെര്‍ട്ട്‌ഫോര്‍ഡ്ഷയര്‍ എന്നിവിടങ്ങളില്‍ രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നുണ്ടെന്നും അദ്ദേഹം കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button