Latest NewsNewsIndia

വളർത്തു നായ്ക്കൾക്കായി റൊട്ടി ഉണ്ടാക്കിയില്ല; സഹോദരിയെ യുവാവ് വെടിവെച്ച് കൊന്നു

സഹോദരിയെ യുവാവ് വെടിവെച്ച് കൊലപ്പെടുത്തിയെന്ന ദാരുണ വാർത്ത പുറത്ത്

മീററ്റ്; വളർത്തു നായ്ക്കൾക്കായി റൊട്ടി ഉണ്ടാക്കിയില്ലെന്ന പേരിൽ സ്വന്തം സഹോദരിയെ യുവാവ് വെടിവെച്ച് കൊലപ്പെടുത്തിയെന്ന ദാരുണ വാർത്ത പുറത്ത് .

മീററ്റിലാണ് സംഭവം നടന്നത്. ആശിഷ് എന്ന യുവാവ് സഹോദരിയെ നെഞ്ചിനും നെറ്റിയിലും വെടിവച്ച് കൊലപ്പെടുത്തിയതിന് ശേഷം പോലീസിൽ കീഴടങ്ങി.

വീട്ടിൽ നിരവധി നായ്ക്കളെ ആശിഷ് വളർത്തുന്നുണ്ട്, ദിവസവും സഹോദരി പരുളിനോട് ഇയാൾ ചപ്പാത്തി ഉണ്ടാക്കി നൽകാൻ ആവശ്യപ്പെടുമായിരുന്നു. ഇത്തവണ റൊട്ടി ഉണ്ടാക്കി നൽകാൻ വിസമ്മതിച്ചതിനാണ് ക്രൂരമായി കൊലചെയ്തത്, ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button