COVID 19Latest NewsNewsQatar

ഖത്തറില്‍ ഇന്ന് 151 പേര്‍ക്ക് കോവിഡ് ബാധ

ദോഹ: ഖത്തറില്‍ ഇന്ന് 151 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് 200 പേര്‍ കൂടി രോഗമുക്തി നേടിയിരിക്കുകയാണ് . 2,112 പേരാണ് കോവിഡ് ചികിത്സയില്‍ കഴിയുന്നത് . വിദേശങ്ങളില്‍ നിന്നെത്തിയ 26 പേർ ഉൾപ്പെടെയാണ് 151 പേര്‍ക്ക് രോഗം ബാധിച്ചിരിക്കുന്നത്.

11,75,833 പേരെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയതില്‍ ഇതുവരെ 1,41,272 പേര്‍ക്ക് കോവിഡ് റിപ്പോർട്ട് ചെയ്തിരിക്കുന്നു. ഇതുവരെ 1,38,919 പേരാണ് രോഗമുക്തി നേടിയത് . ഇന്ന് കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല .രാജ്യത്തെ ആകെ മരണം 241 ആയിരിക്കുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button