ന്യൂഡല്‍ഹി: കേന്ദ്ര സർക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങളെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങള്‍ സ്വാഗതം ചെയ്തതായി കേന്ദ്രകൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍. എങ്കിലും പ്രശ്‌നപരിഹാരത്തിന്റെ ഭാഗമായി ‘യഥാര്‍ഥ’ കര്‍ഷക സംഘടനകളുമായി തുറന്ന ചര്‍ച്ചയ്ക്ക് കേന്ദ്രസര്‍ക്കാര്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം താങ്ങുവില അങ്ങനെ തന്നെ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉത്തര്‍ പ്രദേശില്‍നിന്നുള്ള കര്‍ഷക സംഘടന- ഭാരതീയ കിസാന്‍ യൂണിയനിലെ അംഗഭങ്ങളുമായുള്ള ചര്‍ച്ചയ്ക്കു ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.
കര്‍ഷക നിയമങ്ങളുമായും താങ്ങുവിലയുമായും ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ അടങ്ങിയ മെമ്മോറാണ്ടവും ഭാരതീയ കിസാന്‍ യൂണിയന്‍ അംഗങ്ങള്‍ മന്ത്രിക്ക് സമര്‍പ്പിച്ചു. ഭാരതീയ കിസാന്‍ യൂണിയന്‍ സമരം അവസാനിപ്പിക്കാനും തയ്യാറായിട്ടുണ്ട്. ഉത്തര്‍ പ്രദേശിലെ ജില്ല തലത്തിലാണ് സംഘടന പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചിരുന്നത്.
Post Your Comments