Latest NewsNewsIndia

രാജ്യത്തിന്റെ പുരോഗതിയും വികസനവും മാത്രം ആഗ്രഹിക്കുന്ന മോദിയെ പ്രധാനമന്ത്രിയായി ലഭിച്ചത് നമ്മുടെ ഭാഗ്യം; കൃഷിമന്ത്രി

ന്യൂഡല്‍ഹി : രാജ്യത്തിന്റെ പുരോഗതിക്കും ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടിയും നിസ്വാര്‍ഥമായ പ്രവര്‍ത്തനം നടത്തുന്ന നരേന്ദ്ര മോദിയെ പ്രധാനമന്ത്രിയായി ലഭിച്ചത് നമ്മുടെ ഭാഗ്യമാണെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും മുന്‍ കൃഷിമന്ത്രി ശരദ് പവാറും കാര്‍ഷിക മേഖലയില്‍ പരിഷ്‌കരണങ്ങള്‍ കൊണ്ടുവരാന്‍ ആഗ്രഹിച്ചുവെങ്കിലും ബാഹ്യ സമ്മര്‍ദ്ദങ്ങള്‍മൂലം അവര്‍ക്ക് അതിന് സാധിച്ചില്ലെന്നും നരേന്ദ്ര സിങ് തോമര്‍ പറഞ്ഞു. അദ്ദേഹത്തെ സന്ദര്‍ശിച്ച 25 കര്‍ഷക സംഘടനകളുടെ പ്രതിനിധികളുമായി സംസാരിക്കവെയാണ് കേന്ദ്ര കൃഷിമന്ത്രി ഈക്കാര്യം പറഞ്ഞത്.

മോദി സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ കാര്‍ഷിക നിയമങ്ങള്‍ നിര്‍മിക്കാന്‍ പല സംസ്ഥാന മുഖ്യമന്ത്രിമാരും ശ്രമിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ ശക്തമായ സമ്മര്‍ദ്ദങ്ങള്‍ നേരിടേണ്ടിവന്നതിനാല്‍ അവര്‍ക്കും അതിന് സാധിച്ചില്ല. എന്നാല്‍ നരേന്ദ്ര മോദിയാണ് ഇന്ന് നമ്മുടെ പ്രധാനമന്ത്രി. വികസനം മാത്രമാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. അദ്ദേഹം ആഗ്രഹിക്കുന്നത് ജനങ്ങളുടെ ക്ഷേമം മാത്രമാണ്. ഒരു ശക്തിക്കും അദ്ദേഹത്തിനുമേല്‍ സമ്മര്‍ദ്ദം ചെലുത്താനാവില്ലെന്നും കേന്ദ്ര കൃഷിമന്ത്രി പറഞ്ഞു.

നോട്ട് അസാധുവാക്കല്‍ നടപ്പാക്കിയപ്പോള്‍ ജനങ്ങളെ ക്യൂ നിര്‍ത്തി ബുദ്ധിമുട്ടിക്കുന്നുവെന്ന വിമര്‍ശനം ഉയര്‍ത്തി. ജിഎസ്ടിയുടെ കാര്യത്തില്‍ പ്രണബ് മുഖര്‍ജി പോലും പ്രധാനമന്ത്രിയെ പ്രശംസിച്ചു. എന്നാല്‍ മോദിക്കെതിരെ മോശമായ കാര്യങ്ങള്‍ പറഞ്ഞു നടക്കുന്നവരുടെ ദിവസങ്ങള്‍ എണ്ണപ്പെട്ടിരിക്കുന്നു. വ്യവസായങ്ങള്‍ വളരെ കൂടുതലുള്ള ഗുജറാത്തില്‍ ബിജെപി പരാജയപ്പെടുമെന്ന് പറഞ്ഞു നടന്നു. എന്നാല്‍ ജിഎസ്ടി മുന്‍നിര്‍ത്തി അവിടുത്തെ ജനങ്ങള്‍ നരേന്ദ്ര മോദിക്ക് വോട്ടുചെയ്തു എന്നും  കേന്ദ്ര  കൃഷിമന്ത്രി വ്യക്തമാക്കി.

സമരംചെയ്യുന്ന കര്‍ഷകരുമായി ചര്‍ച്ച തുടരുകയാണ്. പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. അന്നദാതാക്കളെ ബഹുമാനിക്കുന്നു. എന്നാല്‍ കര്‍ഷകര്‍ സ്വാശ്രയരായാല്‍ മാത്രമേ നമുക്കും സ്വാശ്രയരാകാന്‍ സാധിക്കൂവെന്നും കേന്ദ്ര കൃഷിമന്ത്രി പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button