Latest NewsIndiaNews

പാചക വാതക വില വീണ്ടും വർധിപ്പിച്ച് എണ്ണ കമ്പനികൾ

ന്യൂഡൽഹി : രാജ്യത്ത് പാചക വാതക വില വീണ്ടും കൂട്ടി എണ്ണ കമ്പനികൾ. ഗാർഹിക സിലിണ്ടറുകള്‍ക്ക് 50 രൂപയുടെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. 701 രൂപയാണ് സിലിണ്ടറുകളുടെ പുതിയ വില.

Read Also : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കേന്ദ്ര സര്‍ക്കാരിനെ പുകഴ്ത്തി കോണ്‍ഗ്രസ് നേതാവ്

വാണിജ്യ ആവശ്യങ്ങള്‍ക്ക് വില്‍ക്കുന്ന സിലിണ്ടറുകള്‍ക്കും വില കൂടി. സിലിണ്ടറുകളുടെ വില 27 രൂപ കൂടി 1319 രൂപയായി. പുതുക്കിയ വില ഇന്ന് മുതല്‍ നിലവില്‍ വന്നു. ഈ മാസം രണ്ടാം തവണയാണ് പാചക വാതക വില കൂടുന്നത്. ഈ മാസം രണ്ടിനാണ് ഇതിനു മുമ്പ് വില കൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button