Latest NewsIndia

യുവജനങ്ങള്‍ക്ക് പാർട്ടിയിൽ പ്രാധാന്യം നല്‍കാന്‍ നീക്കങ്ങളുമായി കോണ്‍ഗ്രസ്

വിശ്രമിക്കാന്‍ തയാറാവുകയാണെന്ന കമല്‍ നാഥിന്റെ പ്രസ്താവന ഇതിന്റെ തുടക്കമാണ്.

സംഘടനാപരമായി പാര്‍ട്ടിയെ ശക്തമാക്കുന്ന വിവിധ നിര്‍ദേശങ്ങളുടെ ഭാഗമായി നേതാക്കളുടെ ‘സ്വയം വിരമിക്കല്‍’ പ്രഖ്യാപനം സാധ്യമാക്കാനാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ നടപടി. കൂടുതല്‍ യുവാക്കളെ പാര്‍ട്ടിയില്‍ എത്തിക്കാനും നേതൃനിരയില്‍ അണിനിരത്താനും സാധിച്ചാല്‍ ദേശീയ തലത്തില്‍ പാര്‍ട്ടിക്ക് തിരിച്ച്‌ വരാന്‍ സാധിക്കും എന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യത്തിലെ ചുവട് വയ്പ്.

വിശ്രമിക്കാന്‍ തയാറാവുകയാണെന്ന കമല്‍ നാഥിന്റെ പ്രസ്താവന ഇതിന്റെ തുടക്കമാണ്. പുതിയ സാഹചര്യത്തില്‍ മാറ്റം അനിവാര്യമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷയ്ക്ക് ബോധ്യപ്പെട്ടതായി അടുത്ത വൃത്തങ്ങള്‍ പറയുന്നു. യുവാക്കളെ കൂടുതലായി പാര്‍ട്ടി നേതൃത്വത്തിലേക്ക് എത്തിക്കാനുള്ള കര്‍മ പരിപാടികള്‍ അധ്യക്ഷ സോണിയാ ഗാന്ധി പ്രവര്‍ത്തക സമിതിക്ക് മുന്നില്‍ എറെ താമസിയാതെ വയ്ക്കും. നേതാക്കളെ കൊണ്ട് സ്വയം വിരമിക്കല്‍ പ്രഖ്യാപനം നടത്തുകയാണ് ലക്ഷ്യം.

മുതിര്‍ന്ന നേതാക്കളില്‍ പലരോടും ഇനി വിശ്രമിച്ച്‌ കൊള്ളാന്‍ സോണിയാ ഗാന്ധി തന്നെ സൂചിപ്പിച്ച്‌ തുടങ്ങുകയും ചെയ്തിട്ടുണ്ട്.യുവാക്കളെ കൂടുതലായി പാര്‍ട്ടി നേതൃത്വത്തിലേക്ക് എത്തിക്കാനുള്ള കര്‍മ പരിപാടികള്‍ അധ്യക്ഷ സോണിയാ ഗാന്ധി പ്രവര്‍ത്തക സമിതിക്ക് മുന്നില്‍ എറെ താമസിയാതെ വയ്ക്കും. നേതാക്കളെ കൊണ്ട് സ്വയം വിരമിക്കല്‍ പ്രഖ്യാപനം നടത്തുകയാണ് ലക്ഷ്യം.

read also: എസ്.‌വി. പ്രദീപിന്റേത് അപകടമല്ല, കരുതിക്കൂട്ടിയുള്ള കൊലപാതകം തന്നെയോ?, നിർണ്ണായക തെളിവുകൾ പുറത്ത്

തുടര്‍ച്ചയായ പരാജയങ്ങള്‍ രുചിച്ചിട്ടും ഘടനയില്‍ കോണ്‍ഗ്രസ് ദേശീയ നേത്യത്വം 2014ലെ അതേ അവസ്ഥയിലാണ്. പാര്‍ട്ടി ഇതുവരെ നടത്തിയ ആലോചനകളും പരിശോധനകളും എല്ലാം യുവാക്കളില്‍ പ്രതീക്ഷ അര്‍പ്പിക്കാന്‍ നിര്‍ദേശിക്കുന്നു. പക്ഷേ ഈ റിപ്പോര്‍ട്ടുകളും തീരുമാനങ്ങളും എല്ലാം ഫ്രീസറില്‍ തന്നെ ആണ് ഇപ്പോഴും.

പുതിയ സാഹചര്യത്തില്‍ മാറ്റം അനിവാര്യമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷയ്ക്ക് ബോധ്യപ്പെട്ടതായി അടുത്ത വൃത്തങ്ങള്‍ പറയുന്നു.മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥ് രാഷ്ട്രീയ ജീവിതത്തില്‍ നിന്നും പിന്‍വാങ്ങുന്നതായി കഴിഞ്ഞ ദിവസം നല്‍കിയ പ്രസ്താവനയുടെ ചുവട് പിടിച്ച്‌ കൂടുതല്‍ നേതാക്കള്‍ സ്വയം വിരമിക്കല്‍ പ്രഖ്യാപിക്കും എന്ന് സോണിയാ ഗാന്ധി വിലയിരുത്തുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button