Latest NewsIndia

ബിജെപിയെ പിന്തുണക്കുമെന്ന് ഭയം: ഡപ്യൂട്ടി സ്പീക്കറെ വലിച്ചിഴച്ചു പിടിച്ചു കൊണ്ടുപോയി കോൺഗ്രസ്

അധ്യക്ഷനു പകരം ഉപാധ്യക്ഷനാണ് അധ്യക്ഷന്റെ സ്ഥാനത്ത് എത്തിയത്. ഇതാണ് കോണ്‍ഗ്രസ് അംഗങ്ങളെ പ്രകോപിതരാക്കിയത്.

ബെംഗളൂരു: കര്‍ണാടക നിയമസഭ കൗണ്‍സിലില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ഉപാധ്യക്ഷനെ കസേരയില്‍ നിന്ന് വലിച്ച്‌ പുറത്തു ചാടിച്ചു. ബിജെപിയുടെ ആവശ്യങ്ങള്‍ അംഗീകരിക്കുമെന്ന് ഭയന്നാണ് നിയമസഭാ കൗണ്‍സിലില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. ഉപാധ്യക്ഷനായ ജനതാദള്‍ സെക്കുലറിലെ ഭൊജേഗൗഡയെയാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ കസേരയില്‍ നിന്ന് പിടിച്ച്‌ വലിച്ച്‌ കൊണ്ടുപോയത്. അധ്യക്ഷനു പകരം ഉപാധ്യക്ഷനാണ് അധ്യക്ഷന്റെ സ്ഥാനത്ത് എത്തിയത്. ഇതാണ് കോണ്‍ഗ്രസ് അംഗങ്ങളെ പ്രകോപിതരാക്കിയത്.

അധ്യക്ഷന് കസേരയില്‍ ഇരിക്കാന്‍ അര്‍ഹതയില്ലെന്നും അതിനാലാണ് ഉപാധ്യക്ഷനോട് ഇരിക്കാന്‍ ആവശ്യപ്പെട്ടതെന്നും മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പ പറഞ്ഞു. ബിജെപി ജെഡിഎസ് അംഗങ്ങള്‍ ഗവര്‍ണറെ കാണുെമന്നും അദേഹം പറഞ്ഞു. കൗണ്‍സില്‍ അധ്യക്ഷന്‍ കോണ്‍ഗ്രസിലെ കെ പ്രതാപചന്ദ്ര ഷെട്ടി എത്തി സഭ പിരിഞ്ഞതായി പ്രഖ്യാപിച്ചു. ഗോവധത്തിന് കര്‍ശന ശിക്ഷ ഉറപ്പാക്കുന്ന ബില്‍ പരിഗണിക്കാതെ സഭ നേരത്തെ പിരിച്ചു വിട്ട ഷെട്ടിക്കെതിരെ ബിജെപി അവിശ്വാസ പ്രമേയം അവതരിപ്പിച്ചിരുന്നു.

read also: ഗുജറാത്ത് കലാപത്തിലെ അശോക് മോച്ചി ചെങ്കൊടിയേന്തി കര്‍ഷക സമരത്തില്‍

ഗോവധ നിരോധന നിയമത്തെ പിന്തുണക്കില്ലെന്ന് പ്രതിപക്ഷം നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ ജെഡിഎസ് അംഗങ്ങള്‍ നിയമത്തെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചിരുന്നു എന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. സര്‍ക്കാര്‍ വിളിച്ചുകൂട്ടിയ പ്രത്യേക സമ്മേളനത്തിലാണ് ഈ സംഭവം അരങ്ങേറിയത്.

ബിജെപിയുടെ അവിശ്വാസ പ്രമേയം ഡപ്യൂട്ടി ചെയര്‍മാന്‍ ചര്‍ച്ചയ്ക്ക് എടുക്കുകയും കുപിതരായ കോണ്‍ഗ്രസ് അംഗങ്ങള്‍ ഡപ്യൂടി ചെയര്‍മാനെ കയ്യേറ്റം ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഇദ്ദേഹത്തെ സഭയ്ക്ക് പുറത്താക്കി. ഈ സമയത്ത് വാച്ച്‌ ആന്റ് വാര്‍ഡിന്റെ പിന്തുണയോടെ പ്രതാപ ചന്ദ്ര ഷെട്ടി കൗണ്‍സിലില്‍ വരികയും സഭയുടെ നിയന്ത്രണം ഏറ്റെടുക്കുകയുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button