Latest NewsIndiaNews

റിപ്പബ്ലിക് ദിനത്തിൽ ഇന്ത്യ സന്ദർശിക്കുന്നതിൽ അതീവ സന്തോഷമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി

ന്യൂഡൽഹി : ഇന്ത്യയുടെ ക്ഷണം വലിയൊരു അംഗീകാരമായി കാണുന്നുവെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. ഇന്ത്യ സന്ദർശിക്കുന്നതിൽ അതീവ സന്തോഷവാനാണ് താനെന്നും അദ്ദേഹം പറഞ്ഞു. 2021 ലെ റിപ്പബ്ലിക് ദിനത്തിൽ മുഖ്യ അതിഥിയായി ബോറിസ് ജോൺസൺ പങ്കെടുക്കുമെന്ന് ഔദ്യോഗിക സ്ഥിരീകരണം നൽകിയതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

2021 ബ്രിട്ടനെ സംബന്ധിച്ചിടത്തോളം ആവേശകരമായ ഒരു വർഷമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും തന്റെയും പ്രതിജ്ഞ പോലെ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ഭാവിയിലും കരുത്തോടെ മുൻപോട്ട് കൊണ്ടുപോകാൻ ഇന്ത്യാ സന്ദർശനം പ്രയോജനപ്പെടുമെന്ന് ബോറിസ് ജോൺസൺ പറഞ്ഞു.തൊഴിൽ ക്ഷമത വർധിപ്പിക്കാനും സുരക്ഷാ വെല്ലുവിളി സൃഷ്ടിക്കുന്ന ഭീഷണികളെ നേരിടാനും ഇരു രാജ്യങ്ങളും ഒരുമിച്ച് പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലോകത്തെ വാക്‌സിനുകളിൽ 50 ശതമാനത്തിലധികവും വിതരണം ചെയ്യുന്നത് ഇന്ത്യയാണ്. യുകെയിലെ ഓക്‌സ്ഫഡ് ആസ്ട്രാസെനേക വാക്‌സിൻ ഒരു ബില്യൺ ഡോസുകൾ പൂനെയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിർമ്മിക്കുന്നുണ്ട്. കോവിഡ് കാലത്തും ഇരു രാജ്യങ്ങളും പരസ്പരം സഹകരിച്ച് പ്രവർത്തിച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ നിന്നും 11 മില്യൺ ഫേസ് മാസ്‌കുകളും 3 മില്യൺ പാരസെറ്റമോൾ പായ്ക്കറ്റുകളുമാണ് ബ്രിട്ടന് ലഭിച്ചതെന്നും അദ്ദേഹം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button