Latest NewsIndiaNews

ബൈക്ക് കുഴിയിൽ വീണ് ഡോക്ടര്‍ക്ക് ദാരുണാന്ത്യം

ലക്‌നൗ: യുപിയിൽ ഭൂമിക്കടിയിലൂടെ പൈപ്പിടാന്‍ കുഴിച്ച കുഴിയില്‍ വീണ് ഡോക്ടര്‍ക്ക് ദാരുണാന്ത്യം. ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ നിയന്ത്രണം വിട്ട് കുഴിയിലേക്ക് വീഴുകയായിരുന്നു 45കാരനായ ഡോക്ടര്‍. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായി കഴിഞ്ഞില്ല.

അലിഗഢില്‍ ഞായറാഴ്ചയാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായിരിക്കുന്നത്. 45കാരനായ രാജീവ് കുമാര്‍ ഗുപ്തയാണ് അപകടത്തിൽപ്പെട്ട് മരിച്ചിരിക്കുന്നത്. ഭൂമിക്കടിയിലൂടെ പൈപ്പിടാന്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ കുഴിച്ച നാലടി താഴചയിലുള്ള കുഴിയിലാണ് ഡോക്ടര്‍ വീണത്. പാല്‍ വാങ്ങാന്‍ വീട്ടില്‍ നിന്ന് പുറത്തുപോയപ്പോഴാണ് അപകടം ഉണ്ടായതെന്ന് ഡോക്ടറുടെ ഭാര്യ പറയുകയുണ്ടായി.

ബൈക്കില്‍ സഞ്ചരിക്കുന്നതിടെ പൊട്ടിപൊളിഞ്ഞ റോഡില്‍ നിന്ന് വാഹനം വെട്ടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം. നിയന്ത്രണം വിട്ട് ഡോക്ടര്‍ കുഴിയില്‍ വീഴുകയായിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങളിൽ കാണാൻ കഴിയും. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button