തിരുവനന്തപുരം: സ്വപ്‌നാ സുരേഷിന്റെ ശബ്ദ രേഖ പുറത്തു വന്നതില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം പൂര്‍ത്തിയായെന്ന് സൂചന. കേരളാ പൊലീസാണ് ഈ ശബ്ദം റിക്കോര്‍ഡ് ചെയ്തതെന്ന പ്രാഥമിക നിഗമനത്തിലാണ് കേന്ദ്ര ഏജന്‍സികള്‍. അതേസമയം സ്വര്‍ണക്കടത്തു കേസില്‍ പ്രതിയായ സ്വപ്‌ന സുരേഷിന്റെ മൊഴിയെടുക്കാന്‍ കേരള പോലീസില്‍നിന്ന് നിയോഗിച്ചിരിക്കുന്നത് സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി വി.എന്‍. വാസവന്റെ അനന്തിരവനെ.
സ്വര്‍ണക്കടത്തു കേസില്‍ സര്‍ക്കാരിലെയും പാര്‍ട്ടിയിലെയും പ്രമുഖരുടെ പേരു പറയാന്‍ കസ്റ്റംസ് നിര്‍ബന്ധിക്കുന്നുവെന്ന് സ്വപ്‌ന പറഞ്ഞതായി വ്യാജ ടെലിഫോണ്‍ സന്ദേശം പ്രചരിച്ചിരുന്നു. ഇത് സ്വപ്‌നയുടേതാണെന്നും അല്ലെന്നും വാദം വന്നു. ഇതേക്കുറിച്ചന്വേഷിക്കാനാണ് വാസവന്റെ സഹോദരിയുടെ മകന്‍ ഇ.എസ്. ബിജുമോനെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയത്. സ്വപ്‌ന ജയിലിലായിരിക്കെയാണ് ഫോണ്‍ സംഭാഷണം പുറത്തുവന്നത്. ഇത് എപ്പോള്‍ എങ്ങനെ ആരോട് സംസാരിച്ചതെന്നതിനെ ചൊല്ലിയായിരുന്നു വിവാദം. സംഭാഷണം തന്റേതല്ലെന്ന് സ്വപ്‌ന തള്ളിയിരുന്നു.
തുടര്‍ന്നാണ് അന്വേഷണം നിശ്ചയിച്ചത്. കേരള പോലീസിന്റെ ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍ ആണ് അന്വേഷിക്കുന്നത്. അഡീഷണല്‍ പോലീസ് സൂപ്രണ്ട് ഇ.എസ്. ബിജുമോനാണ് മൊഴിയെടുക്കുന്നത്. കോടതിയില്‍, ചോദ്യംചെയ്യാനുള്ള അനുമതിക്ക് അപേക്ഷിച്ചതും ബിജുമോനാണ്.സ്വപ്‌ന കോടതി റിമാന്‍ഡിലായതിനാല്‍ ചോദ്യംചെയ്യാന്‍ അനുമതി വേണമെന്ന പോലീസ് അപേക്ഷ കോടതി അനുവദിച്ചു. ചോദ്യം ചെയ്യല്‍ വീഡിയോ റെക്കോഡ് ചെയ്യാന്‍ അനുവദിക്കണമെന്ന ആവശ്യവും കോടതി സമ്മതിച്ചിട്ടുണ്ട്.
ജയിലില്‍ സ്വപ്‌ന ജീവന് ഭീഷണി നേരിടുന്നുവെന്ന് കോടതിയെ അറിയിച്ചിരുന്നു. കോടതി മതിയായ സുരക്ഷ നല്‍കണമെന്ന് ഉത്തരവും ഇട്ടിട്ടുണ്ട്. എന്നാല്‍, ഭരണകക്ഷിക്കെതിരായി തുടരുന്ന കേസന്വേഷണത്തില്‍ പ്രതിയായ, നിര്‍ണായക വിവരങ്ങള്‍ അന്വേഷണ ഏജന്‍സിക്ക് നല്‍കുന്ന ആൡനെ ചോദ്യംചെയ്യാന്‍ ഭരണകക്ഷി നേതാവിന്റെ ബന്ധുവിനെ നിയോഗിച്ചത് ദുരൂഹതയുണ്ടെന്നാണ് ആക്ഷേപം. ഇതിനിടെ മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ സമ്മര്‍ദമെന്ന ശബ്ദസന്ദേശം തന്റേതു തന്നെയാണെന്നും ഇതിനു പിന്നില്‍ പൊലീസിലെ ചിലരായിരുന്നുവെന്നും സ്വര്‍ണക്കടത്തു കേസ് പ്രതി സമ്മതിച്ചതായാണ് സൂചന.
read also: ക്ഷേത്ര പരിസരത്ത് മതപരിവർത്തനം നടത്താൻ ശ്രമിച്ച പാസ്റ്റർമാരെ പഞ്ഞിക്കിട്ട് ട്രാൻസ്‌ജൻഡർമാർ (വീഡിയോ)
കഴിഞ്ഞദിവസം കസ്റ്റംസിന്റെ ചോദ്യം ചെയ്യലിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതോടെ ശബ്ദ രേഖാ ചോര്‍ച്ചയിലെ കണ്ടെത്തലുകള്‍ മറ്റ് ഏജന്‍സികളേയും അറിയിച്ചു. ഉന്നത നിര്‍ദ്ദേശപ്രകാരം സംസ്ഥാന സ്‌പെഷല്‍ ബ്രാഞ്ചിലെ ഉദ്യോഗസ്ഥനാണ് ഓപ്പറേഷനു നേതൃത്വം നല്‍കിയതെന്നും ഓഗസ്റ്റ് ആറിനു നടന്ന ഫോണ്‍ സംഭാഷണമാണു പുറത്തുവന്നതെന്നും കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കു വിവരം ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വിശദമായി ഈ വിഷയത്തില്‍ ചോദ്യം ചെയ്തത്. ഒടുവില്‍ സംഭവിച്ചത് സ്വപ്‌ന വെളിപ്പെടുത്തുകയും ചെയ്തു. ഇതോടെയാണ് കേരളാ പൊലീസ് പ്രതിക്കൂട്ടിലായത്.
Post Your Comments