പ്രശസ്ത ടെന്നീസ് താരം സാനിയ മിര്‍സ പുതിയ ഹ്യുണ്ടായി വെന്യു iMT ഓടിക്കുകയും തന്റെ അനുഭവം പങ്കിടുകയും ഒരു വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്. ഇന്ത്യയിലെ രണ്ടാമത്തെ വലിയ കാര്‍ നിര്‍മാതാക്കളായ ഹ്യുണ്ടായി തങ്ങളുടെ സബ് ഫോര്‍ മീറ്റര്‍ കോംപാക്ട് എസ്യുവി വെന്യുവില്‍ അടുത്തിടെ ആണ് iMT അല്ലെങ്കില്‍ ഇന്റലിജന്റ് മാനുവല്‍ ട്രാന്‍സ്മിഷന്‍ എന്ന സാങ്കേതികവിദ്യ അവതരിപ്പിച്ചത്.
ഹ്യുണ്ടായി ഇന്ത്യ തങ്ങളുടെ ഔദ്യോഗിക യൂട്യൂബ് ചാനലില്‍ സാനിയ മിര്‍സ വാഹനം ഓടിക്കുന്ന വീഡിയോ പങ്കുവെച്ചിട്ടുണ്ട്. ഹ്യുണ്ടായി വെന്യു കഴിഞ്ഞ വര്‍ഷമാണ് വിപണിയില്‍ അവതരിപ്പിച്ചത്. വീഡിയോ മുഴുവനും പുതിയ iMT ട്രാന്‍സ്മിഷനെ കുറിച്ചുള്ളതാണ്. കൂടാതെ, ഡ്രൈവിംഗ് സമയത്ത് എന്ത് വ്യത്യാസമാണുള്ളതെന്ന് ഇത് കാണിക്കുന്നു. ലളിതമായ വാക്കുകളില്‍ പറഞ്ഞാല്‍ ക്ലച്ച് ലെസ് മാനുവല്‍ ട്രാന്‍സ്മിഷനാണ് iMT.
ഒരു ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്റെ സൗകര്യത്തോടെ ഗിയറുകള്‍ സ്വമേധയാ മാറ്റാനുള്ള സ്വാതന്ത്ര്യം ഈ പുതിയ സാങ്കേതികവിദ്യ നിങ്ങള്‍ക്ക് നല്‍കുന്നു. ഡ്രൈവര്‍ ഗിയര്‍ ലിവര്‍ മാര്‍ജിനിലൂടെ നീക്കുമ്പോള്‍ സെന്‍സര്‍ ക്ലച്ചിലേക്ക് ഒരു സന്ദേശം അയയ്ക്കുകയും അത് ഓട്ടോമാറ്റിക്കായി പ്രവര്‍ത്തിക്കുന്നു. വാഹനം ഗിയറിലായിരിക്കുമ്പോള്‍ ക്ലച്ച് പ്രവര്‍ത്തനരഹിതമാക്കുകയും ചെയ്യുന്നു. ബ്ലൂലിങ്ക് കണക്റ്റഡ് കാര്‍ ടെക്, ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വയര്‍ലെസ് ഫോണ്‍ ചാര്‍ജിംഗ്, പ്രീമിയം ഓഡിയോ സിസ്റ്റം, മള്‍ട്ടി ഫംഗ്ഷന്‍ സ്റ്റിയറിംഗ് വീല്‍, റിയര്‍ എസി വെന്റുകള്‍, ഇലക്ട്രിക് സണ്‍റൂഫ് തുടങ്ങിയ ഫീച്ചറുകളും വാഹനത്തിലുണ്ട്.
Post Your Comments