ന്യൂഡൽഹി : ഇന്ത്യയുടെ ആഭ്യന്തര പ്രശ്നങ്ങളിൽ തലയിട്ട് അത് ലോകമെമ്പാടും ഉയർത്തിക്കാട്ടി പിന്തുണ തേടുവാനുള്ള പാകിസ്ഥാന്റെ ശ്രമം ഇന്നോ ഇന്നലെയോ ആരംഭിച്ചതല്ല. ഇപ്പോഴിതാ ഡൽഹിയിൽ നടക്കുന്ന കർഷക സമരം മുതലെടുത്തിരിക്കുകയാണ് പാകിസ്ഥാൻ.
ഇമ്രാൻ സർക്കാരിൽ ശാസ്ത്ര സാങ്കേതിക വകുപ്പ് കൈകാര്യം ചെയ്യുന്ന ഫവദ് ചൗധരി ട്വീറ്റിലൂടെയാണ് കർഷക സമരത്തെക്കുറിച്ച് പരാമർശിക്കുന്നത്. ഇന്ത്യയിലെ സ്ഥിതി കാരണം പഞ്ചാബികൾ ലോകമെമ്പാടും ദുരിതമനുഭവിക്കുന്നു. പഞ്ചാബികൾ അവർ പണ്ട് ചെയ്ത മണ്ടത്തരത്തിന്റെ ഇരകളാണെന്നും ട്വീറ്റിൽ പറയുന്നു.
കഴിഞ്ഞ ആഴ്ച പാക് പ്രധാനമന്ത്രിയും കർഷക സമരത്തെ ഉദ്ധരിച്ച് മോദി സർക്കാരിനെ വിമർശിച്ചിരുന്നു. ലോക വ്യവസ്ഥയുടെ സ്ഥിരതയ്ക്ക് ഇന്ത്യ ഭീഷണിയാണെന്നാണ് ഇമ്രാൻ വിശദീകരിച്ചത്. മേഖലയിൽ ജനാധിപത്യത്തെ ദുർബലമാക്കുവാനാണ് ഇന്ത്യ ശ്രമിക്കുന്നതെന്നും ആരോപിച്ചു.
Post Your Comments