Latest NewsComputerIndiaNewsTechnology

കുറഞ്ഞവിലയിൽ നോക്കിയയുടെ ലാപ്‌ടോപ്പ് വിപണിയിൽ എത്തി

ഇന്ത്യയിലെ നോക്കിയയുടെ ആദ്യ ലാപ്ടോപ്പ് പ്യൂർബുക്ക് X14 അവതരിപ്പിച്ചു . ഈ മാസം 18 മുതൽ ഫ്ലിപ്കാർട്ട് വഴി പ്രീ-ഓർഡർ ചെയ്യാവുന്ന പ്യൂർബുക്ക് X14-ന് 59,990 രൂപയാണ് വില. എന്ന് മുതലാണ് നോക്കിയ പ്യൂർബുക്ക് X14-ന്റെ വില്പന ആരംഭിക്കുക എന്ന് പുറത്തുവിട്ടിട്ടില്ല എങ്കിലും മാറ്റ് ബ്ലാക്ക് നിറത്തിൽ മാത്രമേ പ്യൂർബുക്ക് X14 വാങ്ങാൻ സാധിക്കൂ.

Read Also : “പിണറായിയുടെ വലംകൈ സിനിമ വമ്പനെ പൊക്കാൻ ഇഡി” ; എസ് വി പ്രദീപ് അവസാനമായി ചെയ്ത വീഡിയോ കാണാം

വിൻഡോസ് 10 ഹോം പ്ലസ് പ്രീ ഇൻസ്റ്റാൾ ചെയ്തതാണ് നോക്കിയ പ്യൂർബുക്ക് X14 വിപണിയിലെത്തിയിരിക്കുന്നത്. ഡോൾബി വിഷനുള്ള 14 ഇഞ്ച് ഫുൾ എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേയാണ് ലാപ്‌ടോപ്പിന്. 86 ശതമാനം സ്‌ക്രീൻ-ടു-ബോഡി അനുപാതം, 250 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസ്സ്, 178 ഡിഗ്രി വ്യൂ ആംഗിൾ എന്നിവ ഈ ഡിസ്‌പ്ലേയുടെ സവിശേഷതകളാണ്. 1.6GHz ബേസ് ഫ്രീക്വൻസിയും 4.2GHz ടർബോ ഫ്രീക്വൻസിയുമുള്ള ഇന്റൽ കോർ i5 10-ജെൻ പ്രോസസറാണ് നോക്കിയ പ്യൂർബുക്ക് X14-ന് കരുത്ത് പകരുന്നത്. 1.1GHz ടർബോ സ്പീഡുള്ള ഇന്റഗ്രേറ്റഡ് ഇന്റൽ യുഎച്ച്ഡി 620 ഗ്രാഫിക്സാണ് ലാപ്‌ടോപ്പിന്. 4K, ഇന്റൽ ക്വിക്ക് സിങ്ക് വീഡിയോ, ഇന്റൽ ഇൻട്രു 3ഡി ടെക്നോളജി, ഇന്റൽ ക്ലിയർ വീഡിയോ എച്ച്ഡി ടെക്നോളജി എന്നിവ ഈ ഗ്രാഫിക്‌സ് സപ്പോർട്ട് ചെയ്യും.

8 ജിബി ഡിഡിആർ 4 റാമും 512 ജിബി എൻവിഎം എസ്എസ്ഡിയും ഹാർഡ് ഡ്രൈവുമാണ് നോക്കിയ പ്യൂർബുക്ക് X14-ന്. ഡോൾബി അറ്റ്‌മോസ് സപ്പോർട്ടും ലാപ്‌ടോപ്പിനുണ്ട്. ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ബ്ലൂടൂത്ത് 5.1, രണ്ട് യുഎസ്ബി 3.1 പോർട്ടുകൾ, ഒരു യുഎസ്ബി 2.0 പോർട്ട്, യുഎസ്ബി ടൈപ്പ് സി 3.1 പോർട്ട്, എച്ച്ഡിഎംഐ പോർട്ട്, ഇഥർനെറ്റ് ജാക്ക്, ഓഡിയോ ഔട്ട്, ഒരു എംഐസി പോർട്ട് എന്നിവയാണ് കണക്റ്റിവിറ്റി ഓപ്ഷനുകൾ.

പൂർണമായും ചാർജ് ചെയ്താൽ നോക്കിയ പ്യൂർബുക്ക് X14-ന് എട്ട് മണിക്കൂർ വരെ പ്രവർത്തിക്കും. 65W ചാർജറുമായാണ് നോക്കിയ പ്യൂർബുക്ക് X14 വില്പനക്കെത്തിയിരിക്കുന്നത്. വിൻഡോസ് ഹലോ-സർട്ടിഫൈഡ് എച്ച്ഡി ഐആർ വെബ്‌ക്യാം, 1.4 എംഎം ട്രാവലുള്ള ബാക്ക്‌ലിറ്റ് കീബോർഡ്, ഒന്നിലധികം ജെസ്റ്റർ ഓപ്ഷനുകളുള്ള പ്രെസിഷൻ ടച്ച്‌പാഡ് എന്നിവ ഉപയോഗിച്ച് ഫെയ്‌സ് അൺലോക്കിനുള്ള സപ്പോർട്ടും ലാപ്‌ടോപ്പിനുണ്ട്. 16.8 എംഎം മാത്രം വണ്ണമുള്ള ലാപ്‌ടോപ്പിന് 1.1 കിലോഗ്രാം മാത്രമാണ് ഭാരം.

shortlink

Post Your Comments


Back to top button