തിരുവനന്തപുരം : തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഫലം തത്സമയം അറിയാൻ മൊബൈൽ ആപ്പ് എത്തി. വോട്ടെണ്ണല്‍ തുടങ്ങുന്നതുമുതലുള്ള പുരോഗതി ‘പി.ആര്‍.ഡി ലൈവ്’ മൊബൈല്‍ ആപ്പിലൂടെ അപ്പപ്പോള്‍ അറിയാം.
Read Also : മദ്രസ്സകളും സംസ്‌കൃത പഠന കേന്ദ്രങ്ങളും അടച്ചുപൂട്ടാൻ ഉത്തരവിട്ട് സർക്കാർ
16ന് രാവിലെ എട്ടുമണി മുതല്‍ വാര്‍ഡുതലം മുതല്‍ സംസ്ഥാനതലം വരെയുള്ള വോട്ടെണ്ണല്‍ പുരോഗതി തടസ്സങ്ങളില്ലാതെ അറിയാനാകും. സംസ്ഥാന, ജില്ലാ, കോര്‍പറേഷന്‍, നഗരസഭ, ബ്‌ളോക്ക്, ഗ്രാമപഞ്ചായത്ത് തലത്തില്‍ സീറ്റുകളുടെ എണ്ണവും ലീഡു നിലയും ആപ്പിലൂടെ അറിയാനാകും.
തിരക്കുകൂടിയാലും ആപ്പില്‍ ഫലങ്ങളറിയുന്നതിന് തടസ്സം വരാതിരിക്കാന്‍ ഓട്ടോ സ്‌കെയിലിംഗ് സംവിധാനമാണ് ക്രമീകരിച്ചിരിക്കുന്നത്.കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം 25 ലക്ഷം പേരാണ് പി.ആര്‍.ഡി ലൈവ് ആപ്പിലൂടെ അറിഞ്ഞത്.
എസ്.എസ്.എല്‍.സി, പ്ലസ്ടു ഫലങ്ങളും ഏറ്റവും സുഗമമായി 50 ലക്ഷത്തോളം പേര്‍ ആപ്പിലൂടെ അറിഞ്ഞിരുന്നു.ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് വകുപ്പിന്റെ പി.ആര്‍.ഡി ലൈവ് ആപ്പ് ഗൂഗിള്‍ പ്‌ളേ സ്റ്റോറില്‍നിന്നും ആപ്പ് സ്റ്റോറില്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം.
Post Your Comments