KeralaLatest NewsNews

മാധ്യമപ്രവർത്തകന്റെ മരണത്തിൽ ദുരൂഹത; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി

മുതിർന്ന മാധ്യമ പ്രവർത്തകൻ എസ്. വി. പ്രദീപ് വാഹനാപകടത്തിൽ മരൺപ്പെട്ട സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. സംസ്ഥാന സർക്കാരിനെതിരെ നിരന്തര വിമർശനം ഉയർത്തിയിട്ടുള്ള മാധ്യമ പ്രവർത്തകനാണ് എസ്. വി. പ്രദീപ്. പ്രദീപിനെ ഇടിച്ചിട്ട വാഹനം നിർത്താതെ പോയയെന്നാണ് പുറത്ത് വരുന്ന വിവരം. ദുരൂഹ മരണം സംബന്ധിച്ച് സമഗ്ര അന്വേഷണം ആവശ്യമാണെന്നും മുരളീധരൻ ഫേസ്ബുക്കിൽ കുറിച്ചു.

അതേസമയം, പ്രദീപിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച്‌ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും രംഗത്തെത്തി.. അധികാരത്തിന്റെ അന്തപ്പുരരഹസ്യങ്ങള്‍ അറിയാമായിരുന്ന മാധ്യമപ്രവര്‍ത്തകനായിരുന്നു പ്രദീപെന്ന് കെ. സുരേന്ദ്രന്‍ തന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. മരണത്തിലെ ദുരൂഹത അന്വേഷിക്കാന്‍ ഒരു പ്രത്യേക അന്വേഷണസംഘത്തെ ഏല്‍പ്പിക്കണമെന്ന് ഡി. ജി. പിയോട് ആവശ്യപ്പെടുന്നുവെന്നും സുരേന്ദ്രൻ കുറിച്ചു.

Also Read: കേന്ദ്രം നൽകുന്നതൊക്കെ സ്വന്തം പേരിലാക്കി ക്രെഡിറ്റ് അടിച്ചെടുത്ത് മുഖ്യമന്ത്രി? നിലപാട് കടുപ്പിച്ച് കെ സുരേന്ദ്രൻ

നേമത്തിനടുത്തുള്ള കാരയ്ക്കാ മണ്ഡപത്ത് വെച്ചുണ്ടായ അപകടത്തിലാണ് എസ്. വി പ്രദീപ് അന്തരിച്ചത്. പ്രദീപ് സഞ്ചരിച്ച ആക്ടീവ് സ്കൂട്ടറില്‍ പുറകില്‍ നിന്ന് വന്ന കാര്‍ ഇടിക്കുകയായിരുന്നു. ഇടിച്ച വാഹനം നിര്‍ത്താതെ പോകുകയും ചെയ്തു. മനോരമ, കൈരളി, മംഗളം തുടങ്ങിയ ചാനലുകളില്‍ പ്രവര്‍ത്തിച്ചിരുന്നു. മംഗളം ചാനല്‍ നടത്തിയ ഹണിട്രാപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുകയും പിന്നീട് ദൃശ്യമാധ്യമരംഗം വിടുകയും ചെയ്തിരുന്നു. പിന്നീട് നിരവധി യൂട്യൂബ് ചാനലുകളുടെ ഭാഗമായിരുന്ന പ്രദീപ് സ്വന്തമായി യൂട്യൂബ് ചാനല്‍ നടത്തിവരികയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button