ന്യൂഡല്‍ഹി : കര്‍ഷകര്‍ തിങ്കളാഴ്ച രാവിലെ എട്ടു മുതല്‍ വൈകുന്നേരം അഞ്ച് വരെ ഒമ്പത് മണിക്കൂര്‍ നിരാഹാര സമരം ആരംഭിച്ചതോടെ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ശംഭു അതിര്‍ത്തിയില്‍ പ്രത്യേക വേദി ഒരുക്കിയിരുന്നു. എന്നാല്‍, ഇതിനെതിരെ കര്‍ഷകര്‍ രംഗത്തെത്തിയിരിക്കുകയാണ്. രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞ് 3 വരെ ചില വിഐപികളും എത്തുമെന്നതിനാല്‍ ഉച്ചഭക്ഷണം ഉള്‍പ്പെടെ പ്രത്യേക ക്രമീകരണങ്ങള്‍ ശംഭു അതിര്‍ത്തിയില്‍ ഒരുക്കിയിരുന്നു.
ശംഭു ബോര്‍ഡില്‍ പ്രത്യേക വേദി ഒരുക്കിയതിന് ഭാരതീയ കിസാന്‍ യൂണിയന്‍, ദൊവാബ മേധാവി മഞ്ജിത് റായ് കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ചു. ” ഈ ആളുകള്‍ കര്‍ഷക പ്രതിഷേധത്തെ ഹൈജാക്ക് ചെയ്യാന്‍ ശ്രമിക്കുകയാണ്. പക്ഷേ ഞങ്ങള്‍ അത് അനുവദിക്കില്ല.” – മഞ്ജിത് പറഞ്ഞു.
പ്രതിഷേധത്തെ രാഷ്ട്രീയവത്കരിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചാല്‍, ബിജെപിക്കെതിരെ നടത്തിയത് പോലെ ഞങ്ങള്‍ അവര്‍ക്കെതിരെയും പ്രതിഷേധം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തങ്ങളുടെ പ്രകടനങ്ങള്‍ അരാഷ്ട്രീയമാണ്. പ്രതിഷേധത്തെ സംബന്ധിച്ചിടത്തോളം ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും തങ്ങള്‍ ഒരു വേദിയും നല്‍കില്ലെന്നും കര്‍ഷകര്‍ വ്യക്തമാക്കി.
Post Your Comments